റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിച്ചുവീണ മധ്യവയസ്കനെ കാറുമിടിച്ചു; നില ഗുരുതരം, പോലീസ് കേസെടുത്തു
Feb 11, 2020, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2020) റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിച്ചുവീണ മധ്യവയസ്കനെ കാറുമിടിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9.20 മണിയോടെ ദേശീയപാതയില്‍ നുള്ളിപ്പാടിയില്‍ വെച്ചാണ് അപകടമുണ്ടായത്.
കര്‍ണാടക ഹുബ്ബള്ളി സ്വദേശി ഗൗഡപ്പ (45)യാണ് ഗുരുതരാവസ്ഥയിലുള്ളത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിതവേഗതയിലെത്തിയ പുത്തന്‍ ബൈക്കിടിക്കുകയും തെറിച്ചുവീണ ഗൗഡപ്പയുടെ ദേഹത്തേക്ക് പിറകെ വന്ന കാറുമിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Keywords: Kasaragod, Kerala, news, Bike, case, Police, Accident, Nullippady, Man injured in accident; case registered
< !- START disable copy paste -->