റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 80 കാരന് ഗുരുതരം
Apr 13, 2019, 10:40 IST
ഉദുമ: (www.kasargodvartha.com 13.04.2019) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 80 കാരന് ഗുരുതരമായി പരിക്കേറ്റു. കല്ലിങ്കാലില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പള്ളിക്കര കല്ലിങ്കാലിലെ അബൂബക്കര്‍ എന്ന മരംമുറിക്കുന്ന അൗക്കര്‍ച്ച (80)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അബൂബക്കറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദുമ ഉദയമംഗലത്തുനിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ അബൂബക്കറിനെ ഇതേ കാറില്‍തന്നെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് സാരമുള്ളതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, news, Uduma, Accident, Injured, Man injured after car hit
< !- START disable copy paste -->