കാസര്‍കോട്ട് വ്യാജ പിരിവിനിറങ്ങിയയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
Sep 4, 2014, 20:19 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2014) പെരിയയില്‍ അംഗണ്‍വാടി പണിയുന്നതിനാണെന്ന് പറഞ്ഞ് വ്യാജ പിരിവിനിറങ്ങിയ ആളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മാവുങ്കാല്‍ കിഴക്കുംങ്കരയിലെ 50 കാരനെയാണ് വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത്.
ഇയാളുടെ കൈയ്യില്‍ നിന്നും പണം പിരിച്ചത് കുറിച്ചിട്ട നോട്ട് ബുക്കും കണ്ടെടുത്തു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലും പണം നല്‍കുന്നതിന് രസീതി നല്‍കാത്തതും കാരണമാണ് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിലേല്‍പിച്ചത്.
പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പിരിവ് നടത്തിയ കാര്യം ഇയാള്‍ സമ്മതിച്ചു. അസുഖ ബാധിതരായ തന്റെ മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് പലരില്‍ നിന്നും പണം വാങ്ങിയതെന്നും ഇതാണ് നോട്ട് ബുക്കില്‍ കുറിച്ചിട്ടതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. 5,000 രൂപയുടെ കണക്കാണ് നോട്ടു ബുക്കിലുള്ളത്.

Keywords : Kasaragod, Police, Natives, Kerala, House, Periya, Aganvadi, Police Station, Man held for fake collection of donation.