പുത്തിഗെ പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി
Aug 6, 2015, 20:55 IST
പുത്തിഗെ: (www.kasargodvartha.com 06/08/2015) ബാഡൂരില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. ബാഡൂരിലെ തൊഴിലുറപ്പ് തൊഴിലാളി കൊറഗപ്പയെയാണ് (62) പുത്തിഗെ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് റേഷന്‍ സാധങ്ങള്‍ വാങ്ങാനായി ബാഡൂരിലേക്ക് പോകുമ്പോള്‍ പുത്തിഗെ പാലത്തിന് മുകളില്‍നിന്ന് കാലുതെന്നി പുഴയിലേക്ക് വീഴുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍നിന്നും പോലീസും മഞ്ചേശ്വരം പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍നടത്തിവരികയാണ്. പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍നിന്നും പോലീസും മഞ്ചേശ്വരം പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍നടത്തിവരികയാണ്. പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്.
Keywords : Puthige, Kasaragod, Kerala, River, Missing, Bridge, Man goes missing in river, Malabar Wedding
Advertisement: