പ്രഭാത സവാരിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാള്‍ തൂങ്ങിമരിച്ച നിലയില്‍
Oct 10, 2015, 10:49 IST
ബദിയടുക്ക: (www.kasargodvartha.com 10/10/2015) പ്രഭാത സവാരിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാരമ്പാടി പുളിത്തടി കൊരക്കാന സ്വദേശിയും ബദിയടുക്ക ബോളുകട്ടയില്‍ താമസക്കാരനുമായ ചന്ദ്രശേഖര റൈ(55)യെയാണ് വീടിന് തൊട്ടടുത്തുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ പ്രഭാത സവാരിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതനായ ശ്യാംപ്പണ്ണ റൈ-സീത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. 23 വര്‍ഷക്കാലം ദുബൈയിലായിരുന്ന ചന്ദ്രശേഖര ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
സഹോദരങ്ങള്‍: മധുകരറൈ, രാമണ്ണറൈ, ജഗന്നാഥ, അശോക, ലക്ഷ്മി, പത്മാവതി, ശശികല. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Badiyadukka, Death, House, suicide, Man found dead hanged.