city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മീൻ പിടുത്തത്തിനിടെ തോണിയിൽ നിന്ന് കടലിൽ വീണ് തൊഴിലാളി മരിച്ചു; 2 പേർ രക്ഷപ്പെട്ടു

കീഴൂർ: (www.kasargodvartha.com 25.03.2022) മീൻ പിടുത്തത്തിനിടെ തോണിയിൽ നിന്ന് കടലിൽ വീണ് തൊഴിലാളി മരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. കീഴൂർ സ്വദേശി ആനന്ദ് (55) ആണ് മരിച്ചത്. രാജേഷ്, ആനന്ദ് എന്നിവർ രക്ഷപെട്ടു. വെള്ളിയാഴ്ച പുലർചെ അഞ്ചരയോടെ കീഴൂർ കടപ്പുറത്താണ് അപകടം സംഭവിച്ചത്.
                         
മീൻ പിടുത്തത്തിനിടെ തോണിയിൽ നിന്ന് കടലിൽ വീണ് തൊഴിലാളി മരിച്ചു; 2 പേർ രക്ഷപ്പെട്ടു

4.45 മണിയോടെയാണ് സംഘം മീൻ പിടുത്തത്തിന് പുറപ്പെട്ടത്. തീരത്ത് നിന്ന് ആറ് നോടികൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യത്യസ്തത അപകടങ്ങളിലായി കീഴൂരിൽ മൂന്ന് തൊഴിലാളികൾ മരിച്ചിട്ടുണ്ട്. അതിനിടയിലുണ്ടായ മറ്റൊരു ദുരന്തം നാട്ടിൽ കണ്ണീർ പടർന്നു.

നാരായണൻ കൊടക്കാരൻ - ദേവകി ദമ്പതികളുടെ മകനാണ് ആനന്ദ്.

ഭാര്യ: ബേബി. മക്കൾ: നന്ദേഷ് എന്ന ഉണ്ണി, അശ്വിൻ.

സഹോദരങ്ങൾ: ദണ്ഡോതി ആയതാർ, പ്രീമജ, ലക്ഷ്മി, ശ്യാമള, ബേബി.

Keywords: News, Kerala, Kasaragod, Kizhur, Top-Headlines, Died, Sea, Dead, Boat, Tragedy, Accident, Family, Man died after fell from the boat into the sea.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia