Arrested | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിൽ അപമര്യാദയായി പെരുമാറി'; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
Aug 23, 2023, 12:48 IST
ബദിയഡുക്ക: (www.kasargodvartha.com) ബസിനുള്ളിൽ 17 കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സുദർശന (28) ആണ് പിടിയിലായത്. ചൊവ്വാഴ്ച കാസർകോട് നിന്ന് ബദിയഡുക്ക ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായ രീതിയിൽ പെരുമാറിയെന്നാണ് പരാതി.
ബദിയഡുക്ക ബസ് സ്റ്റാൻഡിൽ വെച്ച് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി യുവാവിനെ റിമാൻഡ് ചെയ്തു.
Keywords: News, Kasaragod, Kerala, Badiadka, POCSO Act, Crime, Arrest, Case, Complaint, Youth, Remand, Man arrested on charge of misbehaving with woman on bus.
< !- START disable copy paste -->