Arrested | 'റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക് ചെയ്ത സ്‌കൂടര്‍ കവര്‍ന്ന് 3 കി മീറ്റര്‍ ദൂരെയുള്ള വര്‍ക് ഷോപിലെത്തിച്ച് മോഷ്ടാവിന്റെ നാടകം; 2 താക്കോലും കളഞ്ഞുപോയെന്ന് സങ്കടപ്പെട്ടു'; ഡ്യൂപ്ലികേറ്റ് താക്കോലുമായി സ്ഥലം വിട്ട കവര്‍ച്ചക്കാരനെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി
Oct 10, 2023, 19:24 IST
കാഞ്ഞങ്ങാട്: (KasargodVartha) റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും സ്‌കൂടര്‍ മോഷ്ടിച്ച കേസില്‍ പ്രതി മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം മുഹമ്മദ് അന്‍സാറിനെ (57) യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കെ എല്‍ 60 യു 6499 സ്‌കൂടര്‍ മോഷണം പോയത്. തുടര്‍ന്ന് സ്‌കൂടര്‍ ഉടമയും മംഗ്‌ളൂറില്‍ വിദ്യാര്‍ഥിയുമായ അശ്മില്‍ റഹ്മതുല്ല പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
'പൊലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തുകയും റെയില്‍വേ സ്റ്റേഷനിലും പരിസരത്തുമുള്ള മുഴുവന്‍ സിസിടിവികളും രാത്രി ഒരു മണി വരെ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ ഒരാള്‍ ഈ സ്‌കൂടര്‍ കോട്ടച്ചേരി ജന്‍ക്ഷന്‍ വഴി അതിഞ്ഞാല്‍ തെക്കേപ്പുറം വരെ തള്ളിക്കൊണ്ട് പോകുന്നതായും അവിടെ വര്‍ക് ഷോപില്‍ എത്തിച്ച് ലോക് മാറ്റുന്നതായും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് സിസിടിവിയില്‍ കണ്ടയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മൊഗ്രാലില്‍ വെച്ച് സ്‌കൂടര്‍ കണ്ടെത്തുകയും മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. രണ്ട് താക്കോലും കളഞ്ഞുപോയെന്നാണ് ഇയാള്‍ വര്‍ക് ഷോപ് ജീവനക്കാരോട് പറഞ്ഞത്. തുടര്‍ന്ന് ഡ്യൂപ്ലികേറ്റ് താക്കോലുമായി സ്‌കൂടറില്‍ സ്ഥലം വിടുകയായിരുന്നു. അതിനിടയിലാണ് മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലായത്', അധികൃതര്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ ഷൈന്‍, എഎസ്‌ഐ സൈഫുദ്ദിന്‍, രമേശന്‍, സിപിഒ അജിത്, സംജിത് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

Keywords: Arrested, Crime, Hosdurg, Kanhangad, Kerala News, Kasaragod News, Malayalam News, Crime News, Robbery, Man arrested for stealing bike at railway station.
< !- START disable copy paste -->