Arrested | ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി; പള്ളി വികാരി അറസ്റ്റില്‍
കാസർകോട്: (KasargodVartha) ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയിൽ പള്ളി വികാരി അറസ്റ്റില്‍. കർണാടക മംഗ്ളൂറില്‍ താമസക്കാരനും കോയമ്പത്തൂരില്‍ പള്ളി വികാരിയുമായ ജേജിസ് (48) എന്നയാളാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ മംഗ്ളൂറിൽ നിന്ന് പുറപ്പെട്ട എഗ് മോർ എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ മലപ്പുറം സ്വദേശിനിയായ 34കാരിക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തുകയായി
രുന്നുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ യാത്രക്കാർ തടഞ്ഞുവച്ച് കണ്ണൂരിൽ പൊലീസിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കാസർകോട് പൊലീസിന് കൈമാറി.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിക്കൊപ്പം ഭർത്താവും സുഹൃത്തുമുണ്ടായിരുന്നു. ജെനറൽ കംപാർടുമെന്റിൽ ടികറ്റെടുത്ത ജേജിസ് റിസർവേഷൻ കംപാർട്മെന്റിൽ കയറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: Arrest, Women, Misbehaving, Train, Kasaragod News, Kerala News, Crime,Railway Stetion, Kannur, Kanhangad, Complait, Man arrested for misbehaving with woman