city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

കാസര്‍കോട്: (www.kasargodvartha.com 31.10.2017) ഇന്ത്യയില്‍ ആദ്യം നിര്‍മിതമായ മുസ്ലീം പള്ളികളിലൊന്നായ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ (റ) ഉറൂസിന് 2017 നവംബര്‍ രണ്ടിന് വ്യഴാഴ്ച തുടക്കമാകുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള ഉറൂസ് മാലിക് ദീനാര്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തനം നടന്നതിനാല്‍ ഇത്തവണ അഞ്ചാം വര്‍ഷത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നത്.

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്താറുള്ള മാലിക് ദീനാര്‍ (റ) ഉറൂസ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഉറൂസുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഉറൂസിനെ വരവേല്‍ക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നാടൊരുങ്ങി കഴിഞ്ഞു. തളങ്കര ദേശം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഉറൂസ് പ്രഭയില്‍ കുളിച്ച് നില്‍ക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) ജീവിച്ചിരുന്ന കാലത്ത് പ്രവാചകന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മതപ്രചരണത്തിനെത്തിയ മാലിക്ക് ദീനാറിന്റെ പേരിലുള്ള ഉറൂസ് പരിപാടികളില്‍ എല്ലാ മതസ്ഥരും ഒരുപോലെ പങ്കെടുക്കുന്നു. മാലിക് ദീനാര്‍ (റ) ഉറൂസ് കാസര്‍കോടിന്റെ ആഘോഷമായാണ് കൊണ്ടാടപ്പെടുന്നത്.

ഉറൂസിന്റെ മുന്നോടിയായി നടന്ന മതപ്രഭാഷണ പരമ്പര വീക്ഷിക്കാന്‍ ഓരോ ദിവസവും ആയിരങ്ങളാണ് എത്തിയത്. കേരളത്തിലെ പ്രമുഖ പ്രാസംഗികര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ പ്രഭാഷണ പരമ്പരക്ക് 2017 ഒക്‌ടോബര്‍ 12 നാണ് തുടക്കം കുറിച്ചത്. ഒക്‌ടോബര്‍ ആറിന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

2017 നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ (റ) മഖാം സിയാറത്തോടെയാണ് ഉറൂസ് പരിപാടിക്ക് തുടക്കമാകുക. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. മംഗളൂരു- കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹ് മദ് മൗലവി, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, കെ.എം അബ്ദുല്‍ മജീദ് ബാഖവി, ജി.എസ്. അബ്ദുര്‍ റഹ് മാന്‍ മദനി നെല്ലിക്കുന്ന്, ഡോ. സലീം നദ് വി, ഹാഫിസ് അബ്ദുല്‍ ബാസിത്ത് മൗലവി തുടങ്ങിയ പണ്ഡിതര്‍ സംബന്ധിക്കും.

മഗ് രിബ് നമസ്‌കാരാനന്തരം മജ്‌ലിസുന്നൂര്‍ നടക്കും. രാത്രി ഒമ്പത് മണിക്ക് ഉറൂസ് പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എം അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും സെക്രട്ടറി ടി.എ ഷാഫി നന്ദിയും പറയും.

നവംബര്‍ മൂന്നിന് വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പ്രവാസി സംഗമം ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് അസ്‌ലം പടിഞ്ഞാറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഖാദര്‍ തെരുവത്ത് മുഖ്യാതിഥിയായി സംബന്ധിക്കും. യഹ്‌യ തളങ്കര, എം.പി ഷാഫി ഹാജി, ടി.എ അബ്ദുര്‍ റഹ്മാന്‍ ഹാജി, ടി.എ ശാഹുല്‍ ഹമീദ്, ടി.എ ഉസ്മാന്‍ ഹാജി, ലുഖ്മാനുല്‍ ഹക്കീം, സലീം തളങ്കര, ഹംസ മധൂര്‍, ഉസ്മാന്‍ ഹാജി തെരുവത്ത്, നിസാര്‍ തളങ്കര, ഹംസ തൊട്ടി, പി.എ മഹ് മൂദ്, യൂസുഫ് ഹൈദര്‍, റാഫി ഫില്ലി, ആദം കുഞ്ഞി തളങ്കര, ഷരീഫ് കോളിയാട്, മജീദ് കോളിയാട്, എന്‍.എ അബ്ദുല്ല കുഞ്ഞി, ഫൈസല്‍ മുഹ്‌സിന്‍, സമീര്‍ ചെങ്കള, എന്‍.എം അബ്ദുല്ല, മജീദ് തെരുവത്ത്, എ.കെ ബഷീര്‍, ഐ. അഹ്മദ് കുഞ്ഞി തുടങ്ങിയര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഈനുദ്ദീന്‍ കെ.കെ. പുറം സ്വാഗതവും പി.എച്ച് മുഹമ്മദ് അസ്‌ലം നന്ദിയും പറയും. രാത്രി 9.00 മണിക്ക് ഉറൂസ് പരിപാടിയില്‍ മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി, ഹാമിദ് കോയമ്മ തങ്ങള്‍ ദുബൈ, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍, സഫ് വാന്‍ തങ്ങള്‍ ഏഴിമല, സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ ടി.എ ഖാലിദ്, വെല്‍കം മുഹമ്മദ് ഹാജി, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ സംബന്ധിക്കും.

നവംബര്‍ നാലിന് ശനിയാഴ്ച രാത്രി ഒമ്പതു മണിക്ക് ഉറൂസ് പരിപാടിയില്‍ എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ദേവര്‍ശോല പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ കെ. മഹ് മൂദ് ഹാജി കടവത്ത്, ആര്‍.പി അബ്ദുര്‍ റഹീം, സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.

അഞ്ചിന് ഞായറാഴ്ച രാവിലെ 10.30 ന് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പാരന്റ്‌സ് മീറ്റ് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് കെ.എ.എം ബഷീറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ പറമ്പത്ത്, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. എന്‍.എം കറമുല്ല ഹാജി, കെ.എച്ച് അഷ്‌റഫ്, എന്‍.കെ അമാനുല്ല, ഹസൈനാര്‍ തളങ്കര, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, ബി.എം അബ്ദുര്‍ റഹ്മാന്‍, എം. ഹസൈനാര്‍, മുജീബ് റഹ് മാന്‍ കെ.കെ. പുറം, സുല്‍ഫിക്കര്‍ ഖാന്‍ എന്നിവര്‍ സംബന്ധിക്കും. മാലിക് ദീനാര്‍ ഇസ്‌ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും അക്കാദമി വൈസ്. പ്രിന്‍സിപ്പാള്‍ യൂനുസ് ഹുദവി നന്ദിയും പറയും. വൈകുന്നേരം നാലു മണിക്ക് സനദ് ദാന സമ്മേളനം ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി.എ. ഇബ്രാഹിം ഹാജി സോവനീര്‍ പ്രകാശനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണവും നടത്തും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്. ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ത്വാഖ അഹ്മദ് മൗലവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, കെ.സി മുഹമ്മദ് ബാഖവി എന്നിവര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ നന്ദിയും പറയും. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ അസ്‌ലം പടിഞ്ഞാര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, സെക്രട്ടറി കെ.എച്ച് മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംബന്ധിക്കും.

ആറിന് തിങ്കള്‍ രാത്രി ഒമ്പതു മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തള്ളി, എം.എ നജീബ് മൗലവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് എം.എ അബ്ദുല്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി എന്‍.കെ അമാനുല്ല എന്നിവര്‍ സംബന്ധിക്കും.

ഏഴിന് ചൊവ്വാഴ്ച ഉച്ചക്ക് 2.30 മണിക്ക് ഉലമാ- ഉമറാ സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ത്വാഖാ അഹ്മദ് മൗലവി പ്രഭാഷണം നടത്തും. മുനീര്‍ ഹുദവി രാമനാട്ടുകര വിഷയാവതരണം നടത്തും. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, മുജീബ് റഹ് മാന്‍ നിസാമി ചേളാരി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ എന്നിവര്‍ സംബന്ധിക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി സ്വാഗതവും മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍ നന്ദിയും പറയും. രാത്രി ഒമ്പതു മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, അത്താഉല്ല തങ്ങള്‍ ഉദ്യാവര്‍, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, വൈസ്. പ്രസിഡണ്ട് പുതിയപുര ശംസുദ്ദീന്‍, സെക്രട്ടറി അഹ്മദ് ഹാജി അങ്കോല എന്നിവര്‍ സംബന്ധിക്കും.

എട്ടിന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ചരിത്ര സെമിനാര്‍ ടി.ഇ അബ്ദുല്ലയുടെ അധ്യക്ഷയില്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സര്‍വ്വ കാലാ ശാല ചരിത്ര വിഭാഗം മേധാവി ഡോ. കെ.എസ് മാധവന്‍ വിഷയാവതരണം നടത്തും. കാസര്‍കോട് നഗരസഭ വൈസ്. ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി, റഹ് മാന്‍ തായലങ്ങാടി, പി.എസ് ഹമീദ് എന്നിവര്‍ സംബന്ധിക്കും. ടി.എ ഖാലിദ് സ്വാഗതവും ടി.എ ശാഫി നന്ദിയും പറയും. രാത്രി ഒമ്പതു മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അല്‍ ഹാഫിസ് മുഹമ്മദ് ബിലാല്‍ മൗലവി നടുമങ്ങാട് പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി സെക്രട്ടറിമാരായ ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഹസൈനാര്‍ ഹാജി തളങ്കര, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.

ഒമ്പതിന് വ്യാഴം രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, നജ്മുദ്ധീന്‍ തങ്ങള്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ദാരിമി നായന്മാര്‍മൂല, അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് മുഈനുദ്ദീന്‍ ഹാജി കെ.കെ. പുറം, സെക്രട്ടറിമാരായ പി.എ റഷീദ് ഹാജി, ടി.ഇ മുഖ്താര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പത്തിന് വെള്ളിയാഴ്ച്ച രാത്രി ഒമ്പതു മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ഇബ്രാഹീം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി സെക്രട്ടറിമാരായ പി.എ സത്താര്‍ ഹാജി, ഫിറോസ് പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിക്കും.

സമാപന ദിവസമായ 11.11.2017 ശനിയാഴ്ച്ച രാത്രി ഒമ്പതു മണിക്ക് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെ അധ്യക്ഷതയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമല്ലുല്ലൈലി തങ്ങള്‍, മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് മൗലവി, നീലേശ്വരം ഖാസി കെ. മഹ്മൂദ് മുസ്‌ലിയാര്‍, മാലിക് ദീനാര്‍ മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി,  ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസംഗിക്കും. ഉറൂസ് കമ്മിറ്റി ട്രഷറര്‍ മുക്രി ഇബ്രാഹീം ഹാജി, ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് കെ.എ.എം ബഷീര്‍ എന്നിവര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി ജന. സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍  സ്വാഗതവും സെക്രട്ടറി കെ.എം അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറയും. രാത്രി മത പ്രഭാഷണത്തിന് ശേഷം മൗലീദ് പാരായണവും നവംബര്‍ 12 ഞായറാഴ്ച്ച സുബ്ഹി നമസ്‌കാരാനന്തരം ജനലക്ഷങ്ങള്‍ക്ക് അന്നദാനവും നടത്തി ഉറൂസ് പരിപാടി സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ് യ തളങ്കര, കണ്‍വീനര്‍ എ അബ്ദുര്‍ റഹ് മാന്‍, വൈസ് ചെയര്‍മാന്മാരായ ടി.ഇ അബ്ദുല്ല, ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം അബ്ദുര്‍ റഹ് മാന്‍, ടി.എ ഷാഫി, എന്‍.കെ അമാനുള്ള പങ്കെടുത്തു.
തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Malik deenar, Makham-uroos, Malik Deenar Uroos; Preparations completed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia