Conference | മഞ്ഞoപാറ മജ്‌ലിസ് 20-ാം വാർഷിക മഹാസമ്മേളനം ഡിസംബർ 8ന് തുടങ്ങും; 3 ദിവസങ്ങളിലായി വിവിധ പരിപാടികൾ
Dec 5, 2023, 19:24 IST
കാസർകോട്: (KasargodVartha) ആദൂർ മഞ്ഞoപാറ മജ്‌ലിസിന്റെ ഇരുപതാം വാർഷിക മഹാസമ്മേളനം ഡിസംബർ എട്ട് മുതൽ 10 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, മതപ്രഭാഷണം. മെഡികൽ കാംപ്, സാംസ്കാരിക സമ്മേളനം വിവിധ ആത്മീയ മജ്‌ലിസുകൾ, ഉറൂസ്, പൂർവ വിദ്യാർഥി - രക്ഷകർതൃസംഗമം, തുടങ്ങിയ പരിപാടികളാണ് സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഡിസംബർ എട്ടിന് വൈകുന്നേരം ഏഴ് മണിക്ക് മജ്‌ലിസിന്റെ സഹ സ്ഥാപനമായ മംഗ്ളുറു മുഡിപ് എജുപാർകിലാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. ചെയർമാൻ സയ്യിദ് അശ്റഫ് തങ്ങളുടെ അധ്യക്ഷതയിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, ഡോ. എ പി അബ്ദുൽ ഹകീം അസ്‌ഹരി, സയ്യിദ് ജലാൽ ജമലുല്ലൈലി തുടങ്ങിയവർ സംബന്ധിക്കും.
ഡിസംബർ ഒമ്പത്, 10 ന് മഞ്ഞoപാറ മജ്‌ലിസിലാണ് ഇതര സമ്മേളന പരിപാടികൾ നടക്കുക. ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് പതാക ഉയർത്തും. ആറ് മണിക്ക് നടക്കുന്ന ഉത്ബോധന സദസിൽ പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 10-ന് രാവിലെ ഒമ്പത് മണിക്ക് ആയുർവേദ - അലോപതി മെഡികൽ കാംപും, ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂർവ വിദ്യാർത്ഥി-രക്ഷകർതൃ സംഗമവും മൂന്ന് മണിക്ക് സാംസ്കാരിക സമ്മേളനവും നടക്കും.
വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. അശ്റഫ് സഖാഫ് തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞ് തങ്ങൾ, കുറ്റംമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി തുടങ്ങിയവർ സംബന്ധിക്കും. കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി സ്വാഗതവും ഹനീഫ് സഅദി നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ സയ്യിദ് അശ്റഫ് തങ്ങൾ ആദൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ടി കെ ശാഫി, ഹനീഫ് സഅദി ചെർതട്ടി, സയ്യിദ് ശഫീഖ് തങ്ങൾ ആദൂർ, അൽ വാരിസ് അനസ് സഖാഫി ചെമ്പ്രശ്ശേരി എന്നിവർ സംബന്ധിച്ചു.
Keywords: Conference, Kasaragod, Malayalam News, Kasaragod News,Evaning, December, Majlis, Studens, Inaguration, Kumbol, Majlis 20th Annual Grand Conference will begin on December 8
Keywords: Conference, Kasaragod, Malayalam News, Kasaragod News,Evaning, December, Majlis, Studens, Inaguration, Kumbol, Majlis 20th Annual Grand Conference will begin on December 8