city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Magic English | ഇന്‍ഗ്ലീഷ് എളുപ്പം പഠിക്കാന്‍ സ്വാദിഖ് ഉദുമയുടെ 'മാജിക്'; മൊബൈല്‍ ആപ് പുറത്തിറക്കി

കാസര്‍കോട്: (www.kasargodvartha.com) വിദ്യാഭ്യാസ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സ്വാദിഖ് ഉദുമ രൂപകല്‍പന ചെയ്ത മാജിക് ഇന്‍ഗ്ലീഷ് കോഴ്‌സ് മൊബൈല്‍ ആപ് രൂപത്തില്‍ പുറത്തിറക്കി. കൊച്ചിയിലും കേരളത്തില്‍ ഉടനീളവും നേരിട്ടും ഓണ്‍ലൈനായും കഴിഞ്ഞ നാല് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന മാജിക് ഇന്‍ഗ്ലീഷ് കോഴ്‌സാണ് കൂടുതല്‍ മികവോടെയും കൂടുതല്‍ വിഭവങ്ങളോടെയും ആര്‍ക്കും പ്രായഭേദമന്യേ വീട്ടിലിരുന്ന് പഠിക്കാവുന്ന രീതിയില്‍ മൊബൈല്‍ ആപ് രൂപത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആയി പുറത്തിറക്കിയതെന്ന് സ്വാദിഖ് ഉദുമ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
         
Magic English | ഇന്‍ഗ്ലീഷ് എളുപ്പം പഠിക്കാന്‍ സ്വാദിഖ് ഉദുമയുടെ 'മാജിക്'; മൊബൈല്‍ ആപ് പുറത്തിറക്കി

ആപ് ലോഞ്ചിംഗിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ തിരഞ്ഞെടുക്കുന്ന 200 പേര്‍ക്ക് സൗജന്യമായി ഇന്‍ഗ്ലീഷ് കോഴ്‌സ് നല്‍കുന്നു. കൂടാതെ ആദ്യത്തെ മൂന്നുമാസത്തേക്ക് വളരെ തുച്ഛമായ ഫീസില്‍ ആര്‍ക്കും കോഴ്‌സില്‍ ചേരാവുന്നതാണ്. പതിവ് സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക എളുപ്പമാര്‍ഗത്തില്‍ വിദ്യാഭ്യാസ നിലവാരമോ, പ്രായമോ, ജോലിയോ തുടങ്ങിയ വേര്‍തിരിവില്ലാതെ ആര്‍ക്കും രണ്ട് മാസം മുതല്‍ നാല് മാസം വരെയുള്ള സമയത്തിനുള്ളില്‍, മാജിക് ഇന്‍ഗ്ലീഷ് കോഴ്‌സിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും പഠിച്ചെടുക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
               
Magic English | ഇന്‍ഗ്ലീഷ് എളുപ്പം പഠിക്കാന്‍ സ്വാദിഖ് ഉദുമയുടെ 'മാജിക്'; മൊബൈല്‍ ആപ് പുറത്തിറക്കി

'Magic English Learning App' എന്ന പേരിലുള്ള ആപ് പ്ലേ സ്റ്റോറിലും ആപിള്‍ സ്റ്റോറിലും ലഭ്യമാണ്. വീഡിയോ കോഴ്‌സ്, പിഡിഎഫ് നോട്‌സ്, വാട്‌സ്ആപ് ക്ലാസുകള്‍, ഓണ്‍ലൈന്‍ ലൈവ് ക്ലാസ് മുതലായവ അടങ്ങിയതാണ് ഈ ഓണ്‍ലൈന്‍ കോഴ്‌സ്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ക്ലാസുകള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 7559905511. വാര്‍ത്താസമ്മേളനത്തില്‍ സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകരായ അബ്ബാസ് രചന, ശാഫി കുദ്രോളി എന്നിവരും സംബന്ധിച്ചു.

Keywords: English Learning, Mobile App, Malayalam News, Kerala News, Kasaragod News, Press Meet, English Learning App, Magic English Learning App launched.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia