മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കാനുള്ള ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Nov 23, 2017, 19:32 IST
മടിക്കൈ: (www.kasargodvartha.com 23.11.2017) മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കാനുള്ള ജില്ലാകോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്റെ സഹോദരന് ചന്ദ്രന്, ഭാര്യ ശ്രീലേഖ എന്നിവരെ കൂടി പ്രതിചേര്‍ക്കാനുള്ള ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചന്ദ്രനും ശ്രീലേഖയും സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.
കേസ് ഡിസംബര്‍ ഒന്നിന് കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതു വരെ തുടര്‍ നടപടികള്‍ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. മടിക്കൈ കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത ഗള്ഫുകാരന് കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ (25)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെയാണ് ഭര്തൃസഹോദരന് ചന്ദ്രനെയും ഭാര്യ ശ്രീലേഖയെയും സ്വമേധയാ പ്രതിയാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോനു എം പണിക്കര്‍ ഉത്തരവിട്ടത്. ജിഷയെ കൊലപ്പെടുത്തിയ പ്രതി ഒറീസ സ്വദേശി മദന്‍മാലികിന്റെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് രണ്ടുപേരെ കൂടി വിചാരണ കോടതി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2012 ഫെബ്രുവരി 19ന് രാത്രി എട്ടു മണിയോടെയാണ് ജിഷ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുവേലക്കാരന് ഒറീസ കട്ടക്ക് സ്വദേശി മദനന് എന്ന മധു (23)വിനെ കേസന്വേഷിച്ച അന്നത്തെ നീലേശ്വരം സിഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്റെ സഹോദരനായ ചന്ദ്രന്റെ മടിക്കൈ എരിക്കുളത്തെ എസ് എം മെറ്റല്‍സിലെ തൊഴിലാളിയായിരുന്നു മദന്‍മാലിക്. ഇതിനിടെ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ ചന്ദ്രന്റെ പിതാവും പ്രമുഖ കരാറുകാരനായിരുന്ന കുഞ്ഞിക്കണ്ണന് നായരെ ശുശ്രൂഷിക്കാനായി ഇയാളെ വീട്ടുജോലിക്ക് നിയോഗിക്കുകയും ചെയ്തു.
സംഭവ ദിവസം സന്ധ്യക്ക് അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ലേഖ കുഞ്ഞ് കരയുന്നതുകേട്ട് ബെഡ്റൂമിലേക്ക് പോയപ്പോള്‍ ജിഷ അടുക്കളയില്‍ കയറിയപ്പോഴാണ് വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് മദനന് ജിഷയെ കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ടത്. ലേഖയെ കൊല്ലാനും കവര്‍ച്ച നടത്താനുമായിരുന്നു മദന്‍മാലിക്കിന്റെ ലക്ഷ്യമെന്നും സംഭവത്തിന് തൊട്ടുമുമ്പ് വരെ അടുക്കളയിലുണ്ടായിരുന്ന ലേഖ കിടപ്പുമുറിയിലേക്ക് പോകുകയും നൊടിയിടക്കുള്ളില്‍ ജിഷ അടുക്കളയില്‍ കയറുകയും ചെയ്തത് പ്രതിക്ക് മനസിലായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കൊല നടത്തിയ ശേഷം കടന്നുകളഞ്ഞ മദനനെ ജില്ല മുഴുവന്‍ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാം ദിവസമാണ് കൊല നടന്ന വീടിന്റെ ടെറസ്സില്‍ നിന്നും മദനനെ പിടികൂടുകയും ചെയ്തു. സഹോദര ഭാര്യമാരായ ജിഷയും, ശ്രീലേഖയും തമ്മില്‍ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ജിഷ മിക്കപ്പോഴും സ്വന്തം വീട്ടുകാരെ ധരിപ്പിച്ചിരുന്നു. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ലേഖയും ചന്ദ്രനുമാണെന്ന് ജിഷയുടെ വീട്ടുകാര്‍ വിശ്വസിക്കുകയും അതനുസരിച്ച് പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്കല്‍ പോലീസിനും പിന്നീട് ക്രൈംബ്രാഞ്ച് ജിഷയുടെ വീട്ടുകാരുടെ പരാതിയില്‍ തെളിവ് കണ്ടെത്താനായില്ല. കവര്‍ച്ച നടത്തിയ ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കവര്‍ച്ചയും കൊലയും നടത്തിയത്.
ജിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ എംഎല്‍എ എം കുമാരന് ചെയര്‍മാനും സിപിഎം നേതാവ് സാബു അബ്രഹാം കണ്‍വീനറുമായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നു.
ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും ക്രൈംബ്രാഞ്ചും പോലീസ് അന്വേഷണത്തെ സ്ഥിരീകരിക്കുകയായിരുന്നു. ഒടുവില്‍ വിചാരണയുടെ തുടക്കത്തില്‍ ഗവണ്മെന്റ് പ്ലീഡര്‍ എം അബ്ദുല്‍ സത്താര്‍ ചന്ദ്രനെയും ലേഖയെയും പ്രതിയാക്കാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണ പുരോഗമിച്ചതോടെയാണ് ഗവ. പ്ലീഡറുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി കോടതി ഇരുവരെയും പ്രതിചേര്‍ക്കാന്‍ നിര്‍ണായകമായ ഉത്തരവ് നല്‍കിയത്.
Related news:
ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്കിയ ക്വട്ടേഷന്‍തുക 25,000

'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍
പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും
ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്
ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു
ജിഷ വധം: ഹൈ്ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു
പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും
ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍
ജിഷാവധം: തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് പോലീസിന് കിട്ടി
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന് മാത്രമെന്ന് പ്രോസിക്യൂഷന്
ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു
യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, court, High-Court, Madikkai Jisha murder case; District Court order Canceled by HC