ഇടതുഭരണത്തില്‍ മടിക്കൈക്ക് അവഗണന; പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
May 21, 2018, 19:29 IST
മടിക്കൈ: (www.kasargodvartha.com 21.05.2018) ഇടതുഭരണത്തില്‍ മടിക്കൈക്ക് അവഗണനയെന്ന് പരാതി. അലാമിപ്പള്ളിയില്‍ നടന്നുവരുന്ന ഇടതുമുന്നണി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മടിക്കൈ പഞ്ചായത്തിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പ്രസിഡണ്ട് സി പ്രഭാകരനും മെമ്പര്‍മാരും ഉദ്ഘാടന വേദിയില്‍ കയറി പ്രതിഷേധിച്ചതിന് പിന്നാലെ തിങ്കളാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലും സംസ്ഥാന ഭരണത്തിനെതിരെ പ്രതിഷേധം അലയടിച്ചു.
രാവിലെ നടന്ന മടിക്കൈ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ മന്ത്രിയുടെ മണ്ഡലത്തില്‍പെട്ട പഞ്ചായത്തിന് ഇടതുമുന്നണി ഭരണത്തില്‍ കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു പെട്ടിക്കട പോലും പഞ്ചായത്തിന് അനുവദിച്ചിട്ടില്ലെന്നും അംഗങ്ങള്‍ ആരോപിക്കുന്നു.
പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച സോളാര്‍ പ്ലാന്റ് മാത്രമാണ് പഞ്ചായത്തില്‍ എടുത്തുപറയാനുള്ള പദ്ധതി. ഭരണസമിതി യോഗത്തില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചത്.
പ്രസിഡണ്ട് സി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പ്രമീള, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശശീന്ദ്രന്‍ മടിക്കൈ, എം അബ്ദുര്‍ റഹ് മാന്‍, അംഗങ്ങളായ ഇന്ദിര, ജഗദീഷ്, ബിജിബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടനച്ചടങ്ങ് വന്‍ വിജയമാക്കാന്‍ വിവിധ പഞ്ചായത്തുകളോട് പരമാവധി ആളുകളെ പങ്കെടുപ്പിക്കാനാവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചത് മടിക്കൈ പഞ്ചായത്തായിരുന്നു.
സ്ത്രീകളുള്‍പ്പെടെ അഞ്ഞൂറിലേറെ പേരാണ് ചടങ്ങിനെത്തിയത്. മറ്റെല്ലാ പഞ്ചായത്തുകള്‍ക്കും പ്രകടനത്തില്‍ അണിനിരക്കാന്‍ പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും മടിക്കൈക്ക് മാത്രം സ്ഥലം അനുവദിച്ചിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ ഓരോ പഞ്ചായത്തിലെയും മികച്ച രണ്ട് ഗുണഭോക്താക്കള്‍ക്കാണ് മന്ത്രി നേരിട്ട് ഗുണഭോക്തൃപത്രം നല്‍കുമെന്ന് അറിയിച്ചത്. എന്നാല്‍ മറ്റു പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെല്ലാം മന്ത്രി ഗുണഭോക്തൃപത്രം നല്‍കിയെങ്കിലും മടിക്കൈ പഞ്ചായത്തില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ടുപേര്‍ക്ക് നല്‍കാതെ മന്ത്രി വേദി വിട്ടുപോകുകയായിരുന്നു. ഇതോടെയാണ് രോഷാകുലരായ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ വേദിയില്‍ കയറി പ്രതിഷേധം അറിയിച്ചത്.
പി കരുണാകരന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ചടങ്ങിനെത്തിയില്ല. യുഡിഎഫും, ബിജെപിയും ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kerala, kasaragod, Madikai, News, Panchayath, LDF Rule, Madikai Panchayath protest against Left Govt.