ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്റെ മരണം: മൃതദേഹം പരിയാരത്തേക്ക്; സ്റ്റാള്‍ ഉടമ കസ്റ്റഡിയില്‍
Aug 25, 2013, 13:15 IST
കാസര്‍കോട്: ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റാള്‍ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ബിജുകുമാറിനെയാണ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപം റെയില്‍വെസ്‌റ്റേഷന്‍ റോഡിലെ 'ശ്രീസുഗന്ധി' ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്‍ ഹരിനമ്പീശന്‍ (55) മരണപ്പെട്ട സംഭവത്തിലാണ് ബിജുകുമാര്ഡ കസ്റ്റഡിയിലായത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹരിനമ്പീശന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഞായറാഴ്ച ഉച്ചയോടെ കൊണ്ടുപോകും.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അതിന് ശേഷമായിരിക്കും കേസിലെ തുടര്‍ നടപടികള്‍ സ്വീകരിക്കുക. കസ്റ്റഡിയിലുള്ള ബിജുകുമാറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ലോട്ടറി സ്റ്റാളില്‍ വെച്ച് അടിയേറ്റ ഹരിനമ്പീശന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
Related News:
ലോട്ടറി സ്റ്റാളില്‍ അടിയേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു
Also Read:
മുംബൈ കൂട്ടബലാത്സംഗം: പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി; അറസ്റ്റ് നാലായി
ശനിയാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപം റെയില്‍വെസ്‌റ്റേഷന്‍ റോഡിലെ 'ശ്രീസുഗന്ധി' ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്‍ ഹരിനമ്പീശന്‍ (55) മരണപ്പെട്ട സംഭവത്തിലാണ് ബിജുകുമാര്ഡ കസ്റ്റഡിയിലായത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹരിനമ്പീശന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഞായറാഴ്ച ഉച്ചയോടെ കൊണ്ടുപോകും.
Hari Nambeeshan |
Related News:
ലോട്ടറി സ്റ്റാളില്‍ അടിയേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു
Also Read:
മുംബൈ കൂട്ടബലാത്സംഗം: പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി; അറസ്റ്റ് നാലായി
Keywords : Kasaragod, Lottery, Death, Deadbody, Postmortem Report, Police, Kozhikode, Kerala, Hari Nambeeshan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.