city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹരിതകേരളം മിഷന്റെ ചാലക ശക്തി- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: ടി.എന്‍ സീമ

കാസര്‍കോട്:(www.kasargodvartha.com 03.12.2019) ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക സക്തിയായി നിന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ പറഞ്ഞു.

ഹരിതകേരളം മിഷന്റെ ചാലക ശക്തി- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: ടി.എന്‍ സീമ

ഹരിതകേരളം മിഷന്‍ ജില്ലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികഴാണ് സംഘടിപ്പിച്ചത്. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സര്‍ക്കാര്‍, സര്‍ക്കാരിതര ചടങ്ങുകളില്‍ പ്രായോഗികമാക്കിയുമാണ് മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

വിവാഹചടങ്ങുകള്‍ക്ക് ഗ്രീന്‍പ്രേട്ടോക്കോള്‍ നിര്‍ബന്ധമാക്കിയ തൃക്കരപ്പൂര്‍ പഞ്ചായത്തും തരിശുരഹിത പഞ്ചായത്ത് ആയി മാറുന്ന മടിക്കൈ, ബേഡഡുക്ക പഞ്ചായത്തുകളും എടുത്തു പറയേണ്ട മാതൃകകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ സുബ്രഹ്മണ്യന്‍, ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് വി.വി ഹരിപ്രിയ ദേവി, ജില്ല ഡവലപ്പ്‌മെന്റ് പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ് മോഹന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ റെജി കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി രാജന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മധു ജോര്‍ജ് മത്തായി, പി. വി അനില്‍, കെ അശ്വിനി എന്നിവര്‍ സംസാരിച്ചു.

ജലപുനരുജ്ജീവന് മുന്‍തൂക്കം ഹരിതകേരളം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് സമഗ്ര ജലപുരുജ്ജീവനം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും ബഹുജന പങ്കാളിത്തത്തോടെയും തോടുകളുടെ പുനരുജ്ജീവനം നടപ്പാക്കാനാണ് ജില്ലാ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പും സംരക്ഷണത്തിനുമാണ് മൂന്നാം വര്‍ഷത്തില്‍ ഹരിതകേരള മിഷന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക.

ഇതിന്റെ ആദ്യ ഘട്ടമായി 'ഇനി ഞാനൊഴുകട്ടെ' എന്ന പേരില്‍ ഡിസംബര്‍ 14 മുതല്‍ 22 വരെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി വ്യത്യസ്തമായ പരിപാടികള്‍ പഞ്ചായത്തുകള്‍ വഴി ആസൂത്രണം ചെയ്ത് നടപ്പിലാക്കും. നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് വലിയൊരു ജനകീയ പരിപാടിയായി മാറണമെന്നും ഡോ സീമ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Government, District Collector, District-Panchayath, Local self Government is the power of Haritha Kerala Mission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia