കടയില്‍ വിദേശമദ്യവില്‍പന; എക്‌സൈസ് റെയ്ഡില്‍ 15 ലിറ്റര്‍ മദ്യം പിടികൂടി
Dec 13, 2018, 15:24 IST
നീലേശ്വരം: (www.kasargodvartha.com 13.12.2018) കടയില്‍ വില്‍പ്പനക്ക് വെച്ച മാഹി വിദേശമദ്യം എക്സൈസ് അധികൃതര്‍ പിടികൂടി. തെക്കന്‍ ബങ്കളത്തെ പി വി വിജയന്റെ കടയില്‍ സൂക്ഷിച്ച വിദേശമദ്യമാണ് എക്സൈസ് സിവില്‍ ഓഫീസര്‍ ബാവപ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോസഫ്, അഗസ്റ്റിന്‍, സാജന്‍, സതീശന്‍ നാലുപുരയ്ക്കല്‍ എന്നിവരടങ്ങുന്ന സംഘം പിടിച്ചെടുത്തത്.
തെക്കന്‍ ബങ്കളത്ത് വിദേശമദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് കടയില്‍ സൂക്ഷിച്ച 15 ലിറ്റര്‍ മദ്യം പിടിച്ചെടുത്തത്. മാഹിയില്‍ നിന്നും വിദേശമദ്യം കൊണ്ടുവന്ന് ബങ്കളത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മറവില്‍ വെച്ച് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ മാസങ്ങള്‍ക്ക് മുമ്പ് എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. അതുപോലെ തന്നെ മടിക്കൈ, ചാളക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും വ്യാപകമായി വിദേശമദ്യ വില്‍പ്പന നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മദ്യവില്‍പ്പനക്കാരെ പിടികൂടാന്‍ എക്സൈസ് അധികൃതര്‍ എത്തുമ്പോഴേക്കും മദ്യപാന്മാര്‍ക്ക് വിവരം ലഭിക്കുകയും സ്ഥലത്തുനിന്നും മുങ്ങുകയുമാണ് പതിവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Liquor, seized, Liquor sale; 15 ltr liquor seized in Excise raid
< !- START disable copy paste -->