ബിജെപി അംഗമായ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾക്കിടെ രാജി ആവശ്യവുമായി ഇടതുപക്ഷം
Jun 7, 2021, 11:46 IST
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 07.06.2021) പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാനായ ബിജെപി അംഗം കൈക്കൂലി വാങ്ങിയെന്ന് സമൂഹ മാധ്യമങ്ങളിൽ ശബ്ദസന്ദേശം പ്രചരിച്ചതിനെ തുടർന്ന് രാജി ആവശ്യവുമായി ഇടതുപക്ഷം രംഗത്തെത്തി.
അംഗം രാജിവെക്കണമെന്ന് ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമിറ്റിയും ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങി ജാനാധിപത്യത്തെ അവഹേളിച്ച അംഗം എത്രയും പെട്ടെന്ന് രാജി വെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും കമിറ്റി തീരുമാനിച്ചു.
Keywords: Mogral Puthur, Kasaragod, Kerala, News, Panchayath, BJP, Corruption, INL, Committee, LDF, LDF demands resignation of BJP standing committee chairman over allegations of bribery.