ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ വ്യാപാരികളുടെ രണ്ടു മാസത്തെ വാടക ഒഴിവാക്കി ലാന്‍ഡ് മാര്‍ക്ക് സെന്ററും
Jun 3, 2020, 21:03 IST
കാസര്‍കോട്: (www.kasargodvartha.com 03.06.2020) ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ വ്യാപാരികളുടെ രണ്ടു മാസത്തെ വാടക ഒഴിവാക്കി ലാന്‍ഡ് മാര്‍ക്ക് സെന്ററും മാതൃകയായി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലാന്‍ഡ് മാര്‍ക്ക് സെന്ററിലെ 25 വ്യാപാര സ്ഥാപനങ്ങളുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ വാടകയാണ് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ഒഴിവാക്കിയത്. ഏതാണ്ട് അഞ്ചു ലക്ഷം രൂപയാണ് വാടക ഇനത്തില്‍ ഒഴിവാക്കി മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചത്.
ലോക്ഡൗണ്‍ മൂലം കടകള്‍ അടച്ചിടേണ്ടി വന്നതിനാല്‍ വ്യാപാരികള്‍ വാടക നല്കാന് ഏറെ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വ്യാപാരികളുടെ ദുരിതം മെര്‍ച്ചന്റ്സ് അസോസിയേഷന് ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് വാടക ഒഴിവാക്കാമെന്ന് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍മാരും സഹോരങ്ങളുമായ അബ്ദുല്ല, ഹമീദ്, അബൂബക്കര്‍ എന്നിവര്‍ അറിയിച്ചത്. മാതൃകാപരമായ തീരുമാനത്തെ കാസര്‍കോട് മര്‍ച്ചന്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന് അഭിനന്ദിച്ചു.
നേരത്തെ പഴയ ബസ് സ്റ്റാന്‍ഡിലെ ദേര സിറ്റി റസിഡന്‍സി ഷോപ്പിംഗ് സമുച്ചയത്തിലെ മുഴുവന്‍ കടകളുടെയും രണ്ട് മാസത്തെ വാടക കെട്ടിട ഉടമ ഹംസ മധൂര്‍ ഒഴിവാക്കിയിരുന്നു.
Keywords: Kasaragod, Kerala, News, Merchant, Rent, Landmark Group deny rent from merchants