city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനാന്തര പാതയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുന്നു; 5000ത്തോളം ലോഡ് മണ്ണ് മാറ്റിയിട്ടും നോ രക്ഷ

ബദിയടുക്ക: (www.kasargodvartha.com 19.07.2020) സംസ്ഥാനാന്തര പാതയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുന്നു. ചെർക്കളം കല്ലടുക്ക പാതയിലാണ് കുന്നിടിയുന്നത്. മണ്ണ് റോഡിലേക്കിറങ്ങി ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷമുണ്ടായ മണ്ണിടിച്ചിലിൽ 36 ദിവസത്തോളം ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

20 അടി ഉയരത്തിലെ കുന്നിടിഞ്ഞാണ് മണ്ണിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നു 5000ത്തോളം ലോഡ് മണ്ണാണ് നീക്കം ചെയ്തത്. പക്ഷെ ഇനിയും മണ്ണിടിഞ്ഞു കൊണ്ടിരിക്കുകയാണ്. 500ഓളം മീറ്റർ നീളത്തിൽ ഇളകി നിൽക്കുന്ന മണ്ണ് പൂർണമായി നീക്കുകയോ പാർശ്വഭിത്തി കെട്ടുകയോ ചെയ്യാതെ ഇതിന് ഒരു പരിഹാരമുണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സംസ്ഥാനാന്തര പാതയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുന്നു; 5000ത്തോളം ലോഡ് മണ്ണ് മാറ്റിയിട്ടും നോ രക്ഷ

കർണാടക, പുത്തൂർ, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന റോഡാണിത്. അതിനാൽ തന്നെ നിരവധി ചരക്കു വാഹനങ്ങളാണ് ഇത് വഴി പോകുന്നത്. നിരന്തരമായി വെള്ളവും മണ്ണും ഇറങ്ങുന്നതിനാൽ റോഡ് തകരാനും അപകടങ്ങളുണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. പലയിടങ്ങളിലും ഓവുചാലില്ലാത്തതിനാലാണ് വെള്ളം റോഡിലേക്കിറങ്ങുന്നത്. വെള്ളം ഇറങ്ങുന്ന സ്ഥലത്ത് ഓവുചാൽ നിർമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.



Keywords: Kasaragod, Kerala, Badiyadukka, News, Cherkala, Land, Road, Land slide in Cherkkala Kalladukka 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia