കാസർകോട്ടെ ജയിലുകളിൽ കൊള്ളാവുന്നതിന്റെ ശേഷിയെക്കാൾ കൂടുതൽ അന്തേവാസികൾ; പരിഹാരമേകാൻ ജില്ലാ ജയിലിന് ഒടുവിൽ സ്ഥലമാകുന്നു; പ്രതീക്ഷയോടെ വകുപ്പ്
Sep 26, 2021, 17:04 IST
കാസർകോട്: (www.kasargodvartha.com 26.09.2021) മൂന്ന് സെൻട്രൽ ജയിലുകൾ, 13 ജില്ലാ ജയിലുകൾ, 16 സബ് ജയിലുകൾ മൂന്ന് വീതം വനിത, തുറന്ന ജയിലുകൾ അടക്കം 55 ജയിലുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ കാസർകോട്ട് മൂന്ന് ജയിലുകളാണുള്ളത്. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിൽ, കാസർകോട്ടെ സ്പെഷ്യൽ ജയിൽ, ചീമേനിയിലെ തുറന്ന ജയിൽ എന്നിവയാണവ. ചീമേനിയിൽ റിമാൻഡ് തടവുകാരെ പാർപിക്കുവാൻ സാധ്യമല്ലാത്തതിനാൽ മറ്റുരണ്ട്‍ ജയിലുകളിലായാണ് തടവുകാരെ പാർപിക്കുന്നത്. എന്നാൽ ജയിലുകളിൽ കൊള്ളാവുന്നതിന്റെ ശേഷിയെക്കാൾ കൂടുതലാണ് ഇപ്പോഴത്തെ അന്തേവാസികൾ.
70 പേരെ മാത്രം പാർപിക്കുവാൻ സൗകര്യമുള്ള കാസർകോട് സ്പെഷ്യൽ ജയിലിൽ നൂറിലേറെ പേരെയും 100 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള കാഞ്ഞങ്ങാട്ട് 150 ലേറെ പേരെയും പാർപിക്കുന്നുണ്ടെന്നാണ് കണക്ക്. ആളുകൾ കൂടിയാൽ കണ്ണൂരിലേക്ക് മാറ്റാറാണ് പതിവ്. ഈ പ്രതിസന്ധി ഒഴിവാക്കാൻ 200 തടവുകാരെ ഉൾകൊള്ളുന്ന വിധത്തിൽ ജില്ലാ ജയിൽ സ്ഥാപിക്കണമെന്ന തീരുമാനം ജയിൽ വകുപ്പ് വർഷങ്ങൾക്ക് മുമ്പേ എടുത്തിരുന്നു.
ഡിജിപിയായിരുന്ന ഋഷിരാജ് സിംഗ് ജില്ലാ ജയിൽ സ്ഥാപികുന്നതിന് വേണ്ടി ഏറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എപ്പോഴും സ്ഥലം ലഭിക്കാത്തത് തടസമായി നിന്നു. ചട്ടഞ്ചാലിലും പെരിയയിലും സ്ഥലം പരിശോധിച്ചിച്ചെങ്കിലും ഒന്നും അനുകൂലമായില്ല. ഒടുവിൽ മൈലാട്ടിയിൽ ടെക്സ്റ്റൈൽ കോർപറേഷന്റെ 16 ഏകെറിൽ ജില്ലാ ജയിലിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് നടപടിയാകുന്നുവെന്നാണ് വിവരം.
ആദ്യപടിയായി ഇതിന്റെ സർവേ കഴിഞ്ഞദിവസം നടന്നു. കലക്ടർ സ്വാഗത് ഭണ്ഡാരിയുടെ നിർദേശപ്രകാരം ജയിൽ അധികൃതരും ജില്ലാ സർവേ അധികൃതരും ചേർന്നാണ് സർവേ നടത്തിയത്. ഹൊസ്ദുർഗ് ജില്ലാ ജയിൽ സൂപ്രണ്ട് കെ വേണു, കാസർകോട് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എൻ ഗിരീഷ് കുമാർ അടക്കമുള്ളവർ സംബന്ധിച്ചിരുന്നു. ദീർഘകാല ആവശ്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കാസർകോട്.
Keywords: Kasaragod, Kerala, News, Jail, Sub-jail, Top-Headlines, Police, Police-station, Pheemeni, Kanhangad, Hosdurg, Land available for construction of district jail.
< !- START disable copy paste -->