കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന് പ്രൗഢ സമാപനം
Sep 18, 2015, 21:37 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2015) തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് പി.എ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ഇ. ചന്ദ്രശേഖരന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, സിഐടിയു സംസ്ഥാന സെക്രട്ടറി പി രാഘവന്, സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡണ്ട് കെ പ്രേമനാഥ് എന്നിവര്‍ സംസാരിച്ചു. നേരത്തെ പ്രതിനിധികളുടെ ചര്‍ച്ചക്ക് സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന് മറുപടി പറഞ്ഞു. ജനറല്‍ സെക്രട്ടറി സി നാരായണന് സ്വാഗതവും വൈസ് പ്രസിഡണ്ട് ആര് ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന കമ്മിറ്റി ഉപഭാരവാഹികളെ തെരഞ്ഞെടുത്തു. എം.ഒ വര്‍ഗീസാണ് (ദേശാഭിമാനി, കാസര്‍കോട്) ട്രഷറര്‍. വൈസ് പ്രസിഡണ്ട്: ആര് ഗോപകുമാര്‍ (ടിവി ന്യൂ എറണാകുളം), ജാക്സണ് ആറാട്ടുകുളം (മലയാള മനോരമ, ആലപ്പുഴ). സെക്രട്ടറി: കെ.ഡി ഹരികുമാര്‍ (ജന്മഭൂമി, എറണാകുളം), എ.വി മുസാഫിര്‍ (ഡെക്കാന്‍ ക്രോണിക്കിള്‍, തിരുവനന്തപുരം), ഡി.എസ് രാജ്മോഹന്‍ (ജയ്ഹിന്ദ്, തിരുവനന്തപുരം).
Keywords : Kasaragod, Media worker, State-conference, V.S Achuthanandan, Kerala, KUWJ 53rd State Conference.