city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീ 'അരങ്ങ് 2017' 19-ാം വാര്‍ഷികങ്ങള്‍ക്ക് 8 മുതല്‍ തുടക്കം

കാസര്‍കോട്: (www.kasargodvartha.com 06/05/2017) കുടുംബശ്രീ 19-ാം വാര്‍ഷികം അരങ്ങ് 2017 എട്ട്, ഒമ്പത്, 10 തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 43 ലക്ഷത്തോളം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീയുടെ മറ്റൊരു ചുവടുവെയ്പാണ് ആഘോഷം. വാര്‍ഷികാഘോഷത്തിന്റഎ ഭാഗമായി കലാകായിക മത്സരങ്ങളുള്‍പ്പെടുന്ന പരിപാടികളാണ് എ ഡി എസ്, സി ഡി എസ്, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളില്‍ സംഘടിപ്പിക്കുന്നത്.

മത്സരങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമപ്പുറം കുടുംബശ്രീ വനിതകളുടെ ദൃശ്യത വെളിപ്പെടുത്തുന്നതിനും കലാകായിക പ്രതിഭകളുടെ കൂട്ടായ്മയ്ക്കുമൊപ്പം സമൂഹത്തില്‍ ഒരിടം നേടിയെടുക്കാനുള്ള അവസരം കൂടിയാണ് കുടുംബശ്രീ വാര്‍ഷികങ്ങള്‍. അവസരം ലഭിക്കാതെ പിന്തള്ളപ്പെട്ട സ്ത്രീകള്‌ടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്

കുടുംബശ്രീ 'അരങ്ങ് 2017' 19-ാം വാര്‍ഷികങ്ങള്‍ക്ക് 8 മുതല്‍ തുടക്കം

കാസര്‍കോട് ജില്ലയില്‍ എ ഡി എസ്(വാര്‍ഡ്) തലവും 42 സി ഡി എസ് (പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി) തലവും പൂര്‍ത്തിയായിട്ടുണ്ട്. താലൂക്ക് തല വാര്‍ഷികങ്ങള്‍ മെയ് എട്ട്, ഒമ്പത്, 10 തിയ്യതികളില്‍ നടക്കും. മെയ് എട്ടിന് മഞ്ചേശ്വരം താലൂക്ക് വാര്‍ഷികം ജി എസ് ബി എസ് കൂമ്പളയിലും, മെയ് എട്ട്, ഒമ്പത് തിയ്യതികളില്‍ വെള്ളരിക്കുണ്ട് താലൂക്ക് വാര്‍ഷികം പരപ്പ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലൂം, കാസര്‍കോട് താലൂക്ക് വാര്‍ഷികം മെയ് ഒമ്പത്, 10 തിയ്യതികളില്‍ ജി എസ് എസ് എസ് ചെര്‍ക്കളയിലും, ഹോസ്ദുര്‍ഗ് താലൂക്ക് വാര്‍ഷികം മെയ് ഒമ്പത്, 10 തിയ്യതികളില്‍ ഉദിനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലൂം നടക്കും.

കാസര്‍കോട് ജില്ലാ കുടുംബശ്രീ വാര്‍ഷികം മെയ് 15, 16 തിയ്യതികളില്‍ അജാനൂര്‍ പഞ്ചായത്തിലെ മഹാകവി പി സ്മാരക വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. മെയ് 15ന് സ്‌റ്റേജിതര മത്സരങ്ങളും കായികമേളയും മെയ് 16ന് സ്‌റ്റേജിന പരിപാടുകളുമാണ് നടത്തുക. ജില്ലാ വാര്‍ഷികം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനായി വിപുലമായ സംഘാടന സമിതി രൂപീകരിച്ചു.

മന്തി ഇ ചന്ദ്രഷേഖരന്‍, പി കരുണാകരന്‍ എംപി, ജില്ലയിലെ എംഎല്‍എമാര്‍, കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച കമ്മിറ്റി പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.

കലാമേള, കായികമേള കുടുംബശ്രീ മികവു സാക്ഷ്യങ്ങളുടെ പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുന്ന അരങ്ങ് 2017 വിജയുപ്പിക്കുവാന്‍ അജാനൂര്‍ ഗ്രാമവാസികള്‍ ഒരുക്കങ്ങള്‍ തുടങ്ങി. 19 ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന സമാപന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.

ജില്ലയില്‍ നിന്ന് ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിയെ മെയ് 22, 23 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കും. സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 20, 21 തിയ്യതികളില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഗമം. മെയ് 24 മുതല്‍ 28 വരെ ട്രേഡ് ഫെയര്‍. മെയ് 28ന് പൊതുസമ്മേളനം തുടങ്ങിയവ നടക്കും.

ജില്ലയിലെ താലൂക്ക് തല മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എഡിഎം ഇ അംബുജാക്ഷന്‍, ഒ ബി പ്രഭ, രഞ്ജിത്ത് കെ പി, ഹരിദാസ് സി, സൈജു ഇ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kudumbasree, Women, Anniversary, Panchayath, Municipality, School, Kudumbasree 19-th anniversary celebratoin.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia