കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
Sep 8, 2015, 12:29 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ മുതലുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സി.ഐ. പി.കെ. സുധാകരനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി കര്‍ണാകട പോലീസിന്റെ സഹായംതേടുമെന്നും ജില്ലാ പോലീസ് ചീഫ് വ്യക്കമാക്കി.
അന്വേഷണ സംഘത്തില്‍ കുറ്റാന്വേഷണരംഗത്ത് കഴിവുതെളിയിച്ച പത്തോളംപേര്‍ ഉണ്ടാകുമെന്നാണ് ജില്ലാ പോലീസ് ചീഫ് നല്‍കുന്ന സൂചന. കാസര്‍കോടന്‍ ഭാഷ സംസാരിക്കുന്നവരാണ് കവര്‍ച്ചക്കാരെന്ന് പോലീസ് ചീഫ് വെളിപ്പെടുത്തി. ബാങ്കില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നില്ലെന്നും ഇതേകുറിച്ചും അന്വേഷിക്കുമെന്നും പോലീസ് ചീഫ് വ്യക്തമാക്കി. അന്വേഷണം പ്രാരംഭ ഘട്ടമായതിനാല്‍ അന്വേഷം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതികളെ അധികംവൈകാതെ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords: Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery, Kudlu bank robbery: Special squad formed, Malabar Wedding