city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള; സമരങ്ങള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകും: അന്വേഷണ ഉദ്യോഗസ്ഥര്‍

കാസര്‍കോട്: (www.kasargodvartha.com 12/09/2015) കുഡ്‌ലു ബാങ്ക് കൊള്ള കേസിലെ പ്രതികളെ രക്ഷപ്പെടാന്‍  ബാങ്കിന് മുന്നില്‍ സമരം നടത്തുന്നവര്‍ സഹായിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാങ്കിന് മുന്നില്‍ സമരം നടത്തുമ്പോള്‍ പ്രതികളെ പിടികൂടുന്ന നടപടിയിലേക്ക് നീങ്ങാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പരിഭവം. കവര്‍ച്ച നടന്ന ദിവസം മുതല്‍ ബാങ്കിന് മുന്നില്‍ സമരം നടക്കുകയാണ്.

ആദ്യം ഇടപാടുകാരും നാട്ടുകാരും ദേശീയ പാത ഉപരോധമടക്കമുള്ള സമരത്തിലേര്‍പ്പെട്ടു. രാത്രിയോടെ ബാങ്കിലേക്ക് ഇരിച്ചുകയറിയവര്‍ ബാങ്കിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ത്തു. പിറ്റേന്ന് ഐ എന്‍ എല്ലും ഇതിന് ശേഷം മുസ്ലിം ലീഗും ഒടുവില്‍ സി പി എമ്മും ബാങ്കിന് മുന്നില്‍ സമരം നടത്തുകയാണ്. പ്രതികളെ പിടിക്കേണ്ട പോലീസുകാര്‍ തന്നെയാണ് ക്രമസമാധാനപാലനം ഉറപ്പാക്കാനും എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് സി.ഐ പി.കെ. സുധാകരന്‍ തന്നെയാണ് സമരം നടക്കുന്ന ബാങ്കിന് മുന്നില്‍ അക്രമമുണ്ടാകാതിരിക്കാന്‍ കാവല്‍ നില്‍ക്കുന്നത്.

പകല്‍ സമയത്ത് അന്വേഷണത്തില്‍ മുഴുകാന്‍ കഴിയാത്ത പോലീസ് രാത്രിയില്‍ വേണം പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് സമരം മൂലം അന്വേഷണത്തില്‍ ഏര്‍പെടാന്‍ കഴിയുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുഡ്‌ലു ബാങ്ക് കൊള്ള; സമരങ്ങള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകും: അന്വേഷണ ഉദ്യോഗസ്ഥര്‍

Keywords: Kasaragod, Kerala, Investigation, Bank, Robbery, March, Dharna, Strike, Attack, Kudlu bank robbery: Protest may cause escape of robbers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia