സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
Sep 14, 2015, 14:11 IST
കാസര്‍കോട്: (www.kasargodvartha.com 14/09/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍നിന്നും കൊള്ളയടിച്ച 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് അന്വേഷണസംഘം പ്രതീക്ഷ പ്രകടിപ്പിച്ചു. ബംഗളൂരുവില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതികളിലൊരാളായ ചൗക്കി കുന്നിലിലെ മഹ്ഷൂഖി (25) നേയുംകൂട്ടി സ്വര്‍ണത്തിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് നടത്തിവരികയാണ്. സ്വര്‍ണം കര്‍ണാടകയിലേക്കാണ് കടത്തിക്കൊണ്ടുപോയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹ്ഷൂഖിനെ ബംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തില്‍വെച്ചാണ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കീഴടക്കിയത്.
പ്രതികള്‍ കര്‍ണാടക, ഗോവ, മുംബൈ, എറണാകുളം ഭാഗങ്ങളിലുള്ളതായി വിവരം ലഭിച്ചതിനാല്‍ അന്വേഷണസംഘത്തിലെ നാല് ടീമുകള്‍ ഈ സ്ഥലങ്ങളിലെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. സ്വര്‍ണ ഉരുപ്പടികള്‍ വില്‍പന നടത്തുന്നതിന് മുമ്പ്തന്നെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. 21 കിലോ സ്വര്‍ണം ഒരുമിച്ച് വില്‍ക്കാന്‍ പ്രതികള്‍ക്ക് കഴിയില്ലെന്ന് പോലീസ് കരുതുന്നു. അതിനിടെ കവര്‍ച്ചാ സംഘത്തില്‍പെട്ടവര്‍ രാജ്യംവിട്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും പോലീസ് പ്രതികളുടെ ഫോട്ടോപതിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
പ്രതികള്‍ ഇപ്പോഴും കര്‍ണാടകയിലെ അജ്ഞാത കേന്ദ്രത്തില്‍തന്നെ കഴിയുന്നുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തടക്കം അന്വേഷണസംഘം കര്‍ണാടകയില്‍ തമ്പടിച്ചാണ് അന്വേഷണം നടത്തുന്നത്. മൂന്ന് പ്രതികള്‍ പോലീസിന്റെ കയ്യെത്തും ദൂരത്തുവെച്ചാണ് രക്ഷപപെട്ടത്. കേസിലെ മുഖ്യസൂത്രധാരനായ ചൗക്കി കല്ലങ്കൈയിലെ പ്രമുഖന്റെ കയ്യിലാണ് കൊള്ളമുതല്‍ ഉള്ളതെന്നാണ് പോലീസ് ഉറപ്പിച്ചിട്ടുള്ളത്. ഇയാളിപ്പോള്‍ ഉപ്പള പച്ചമ്പളത്താണ് താമസം. ഇയാളുടെ മാരുതി സിയാസ് കാര്‍ ഉപ്പള കൈക്കമ്പയിലെ കാര്‍ ഷോറുമിനടുത്ത് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ലാന്‍സര്‍ കാറും പ്രതികള്‍ കൊള്ളയ്‌ക്കെത്തിയപ്പോള്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളും നേരത്തെ പിടികൂടിയിരുന്നു. പോലീസ് അന്വേഷണം പ്രതികളുടെ അടുത്തുവരെ എത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords : Kasaragod, Kudlu, Bank, Robbery, Accuse, Arrest, Police, Investigation, Mahshooq, Kudlu bank robbery: Police inquiry for other accused, Aramana Hospital.