കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍
Sep 15, 2015, 12:58 IST
കാസര്‍കോട്: (www.kasargodvartha.com 15/09/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന മുഖ്യസൂത്രധാരനും പൊതുപ്രവര്‍ത്തകനുമായ ചൗക്കി കല്ലങ്കൈ സ്വദേശിയും ഉപ്പള ബന്തിയോട് താമസക്കാരനുമായ ഷരീഫ് (44) മുംബൈയില്‍ പിടിയിലായി. മുംബൈ വിമാനത്താവളംവഴി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടേയാണ് പ്രതി പോലീസിന്റെ പിടിയിലായത്.
Related News:
(www.kasargodvartha.com)
എന്നാല്‍ ഇയാളില്‍നിന്നും കവര്‍ച്ചാ സ്വര്‍ണം കണ്ടെടുക്കാനായിട്ടില്ലെന്നാണ് വിവരം. സ്വര്‍ണം ഏതോ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. നേരത്തെ ബംഗളൂരുവില്‍വെച്ച് പോലീസിന്റെ പിടിയിലായ മഹ്ഷൂഖില്‍നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങള്‍ പിന്തുടര്‍ന്നാണ് ഷരീഫിനെ മുംബൈയില്‍വെച്ച് പോലീസ് കുടുക്കിയത്. സ്വര്‍ണം കണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
(www.kasargodvartha.com)
ചൗക്കി കല്ലങ്കൈയിലെ ജന്മി കുടുംബാംഗമായ ഷരീഫ് അടുത്തകാലത്തായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും ഇത് തരണംചെയ്യാനാണ് നിരവധി കവര്‍ച്ചാകേസുകളില്‍ ഉള്‍പെട്ട ചിലരുമായി ഗൂഡാലോചന നടത്തി കുഡ്‌ലു ബാങ്കില്‍നിന്നും സ്വര്‍ണവും പണവും കൊള്ളയടിക്കാന്‍ പദ്ധതിയിട്ടതെന്നുമാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മഹ്ഷൂഖില്‍നിന്നും കവര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പോലീസിന് ലഭിച്ചിരുന്നു.
(www.kasargodvartha.com)
മഹ്ഷൂഖ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷരീഫിന് വേണ്ടിയുള്ള അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്. മറ്റു പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം എറണാകുളത്തും ഗോവയിലുമായി പോലീസ് തുടരുകയാണ്. പിടിയിലായ ഷരീഫിനേയും മറ്റൊരു പ്രധാന പ്രതി മഹ്ഷൂഖിനേയുംകൊണ്ട് പോലീസ് ഉടന്‍തന്നെ കാസര്‍കോട്ട് തിരിച്ചെത്തുമെന്നാണ് വിവരം. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സി.ഐ. പി.കെ. സുധാകാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടത്തിവരുന്നത്.
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords: Shareef, Kudlu Bank robbery, Kasaragod, Kudlu, Bank, Robbery, Accuse, Arrest, Police, Investigation, Mahshooq, Mumbai, Kudlu bank robbery: Key accused held in Mumbai, Royal Silks