city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരിത പര്‍വ്വം താണ്ടി ചന്ദ്രഗിരി യാത്ര; കരാര്‍ ഏറ്റെടുത്തവര്‍ക്ക് കുലുക്കമില്ല, ഒപ്പം അധികൃതര്‍ക്കും

133 കോടി രൂപയുടെ കെ.എസ്.ടി.പിയുടെ റോഡ് പണി നടത്തുന്നത് വെറും 4 പേര്‍മാത്രം

കാസര്‍കോട്: (www.kasargodvartha.com 03.09.2014) ഏറെകൊട്ടിഘോഷിച്ച് 28 കിലോ മീറ്ററിലായി 133 കോടി രൂപ ചിലവിട്ട് ആരംഭിച്ച കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത വികസന പ്രവര്‍ത്തനം സര്‍വ്വത്ര അവതാളത്തില്‍. 2013 ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വര്‍ണാഭമായ ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത നിര്‍മാണ പ്രവൃത്തിയുടെ 10 ശതമാനം ജോലിപോലും ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ചളിയങ്കോട്ടെ പാലം നിര്‍മാണത്തിന്റെ ഫില്ലറും മറ്റ് ഏതാനും കലുങ്കുകളുടെ ഭാഗിക നിര്‍മാണ പ്രവര്‍ത്തനവുമാണ് പ്രവൃത്തി നടക്കുന്ന 12 കിലോ മീറ്ററിനകത്ത് നടന്നിട്ടുള്ളത്. ചിത്താരി പാലത്തിന്റെ ഫില്ലര്‍ ജോലിയും ഏകദേശം പകുതിയായിട്ടുണ്ട്.

ചെമ്മനാട് മുതല്‍ മുണ്ടാങ്കുലം വരെ ലക്ഷങ്ങള്‍ ചിലവഴിച്ച് ഒരുവശത്ത് മാത്രം റോഡിന്റെ ലെവലിങ് നടത്തിയെങ്കിലും സോളിങും ടാറിഗും നടത്താത്തത് മൂലം ഈഭാഗം ചെളിക്കുളമായി കിടക്കുകയാണ്. മഴയെത്തുന്നതിന് ഒരുമാസം മുമ്പാണ് ഈ പ്രവൃത്തി നടത്തിയത്. ചെമ്മനാട് സ്‌കൂള്‍ മുതല്‍ ചളിയങ്കോട് കോട്ടരുവത്തിന് മുമ്പായി അങ്ങിങ്ങ് ലെവലിങും ടാറിംഗും നടത്തിയിട്ടുണ്ട്. കൃത്യമായ ആസൂത്രണമില്ലാത്തത് കൊണ്ടാണ് ഭാഗിക നിര്‍മാണ പ്രവര്‍ത്തനം പോലും താറുമാറാകാന്‍ കാരണം. ഒരുവശത്ത് കൃത്യമായി റോഡ് പണി പൂര്‍ത്തീകരിച്ച ശേഷം യാത്രക്കാര്‍ക്ക് താല്‍ക്കാലികമായി പോകാന്‍ സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ അല്‍പമെങ്കിലും ആശ്വാസമാകുമായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ പ്രഖ്യാപിച്ചത്.

ചളിയങ്കോട് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഈ ഭാഗത്തെ ഗതാഗതം നിരോധിച്ച് വാഹനങ്ങള്‍ ദേളി വഴി തിരിച്ചുവിട്ടിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ചളിയങ്കോട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ദേളിയിലൂടെ വഴിതിരിച്ചുവിട്ട ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഒരു വര്‍ഷമായി ദേളിവഴി വാഹനങ്ങള്‍ നരക യാത്ര നടത്തുകയാണ്. ഒപ്പം ഗതാഗത കുരുക്ക് സമയനഷ്ടവും ഉണ്ടാക്കുന്നു. ഗര്‍ഭിണികളും കുട്ടികളും വൃദ്ധരുമാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. റോഡ് വികസനത്തിന് സ്ഥലം നല്‍കിയതിന്റെ പേരില്‍ ഇത്രയും കഠിനമായ ശിക്ഷ അധികൃതര്‍ ഞങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

റോഡ് നിര്‍മാണം നടക്കുന്ന കാസര്‍കോട് മുതല്‍ പാലക്കുന്ന് വരെ കാസര്‍കോട് വാര്‍ത്ത ന്യൂസ് ടീം ചൊവ്വാഴ്ച നടത്തിയ യാത്രയില്‍ ആകെ ചളിയങ്കോട് നാല് പേര്‍ ജോലി ചെയ്യുന്നത് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ചളിയംകോട് കോണ്‍ക്രീറ്റ് ഭിത്തിക്കു മുകളില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് വളഞ്ഞ കമ്പി നിവര്‍ത്തുകയായിരുന്നു ഈ നാല് തൊഴിലാളികള്‍. ഏതാനും ഡ്രില്ലിംങ് മെഷീനും സ്‌പോട്ട് ലൈറ്റുകളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. നിര്‍മാണങ്ങളെല്ലാം നിര്‍ത്തി ജോലിക്കാരെല്ലാം പോയെന്നാണ് ഒരു തൊഴിലാഴി ഞങ്ങളോട് വെളിപ്പെടുത്തിയത്.

റോഡിന്റെ മൊത്തം കരാര്‍ ഏറ്റെടുത്തത് ആന്ധ്രയിലെ ഒരു കമ്പനിയാണ്. ഈ കമ്പനി റോഡിനെ പല ഭാഗങ്ങളായി തിരിച്ച് സബ് കോണ്‍ട്രാക്റ്റ് നല്‍കിയിരിക്കുകയാണ്. കൃത്യമായി പണം നല്‍കാത്തതിനാല്‍ സബ് കോണ്‍ട്രാക്ട് ഏറ്റെടുത്തവര്‍ പണി ഉപേക്ഷിച്ചു പോയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും ചിലര്‍ മേല്‍പറമ്പില്‍ നിന്നും കോട്ടരുവം വഴി പരവനടുക്കത്തേക്ക് സാഹസിക യാത്ര നടത്തുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഇത് ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. ചളിയങ്കോട് കയറ്റം മുതല്‍ മേല്‍പറമ്പ് വരെ ചിലയിടങ്ങളില്‍ നാല് വരിയും, രണ്ട് വരിയും ഭാഗികമായി പ്രവൃത്തി നടത്തി മാസങ്ങള്‍ കഴിഞ്ഞു. വേനല്‍ക്കാലത്ത് പൊടിപടലം മൂലം വീട് ഷീറ്റിട്ടും തുണി കെട്ടിയും മൂടിയവര്‍ക്ക് ഇപ്പോള്‍ ചെളിയഭിഷേകമാണ് പ്രശ്‌നം.

ഏറെത്തിരക്കുള്ള മേല്‍പറമ്പ് ടൗണില്‍ ഒരുമാസത്തോളം റോഡ് കിളച്ചിട്ടത് മൂലം വാഹന ഗതാഗതം താറുമാറായിരുന്നു. ഇതോടെ നാട്ടുകാര്‍ കരാറുകാര്‍ക്കെതിരെ സംഘടിക്കുകയും കയ്യേറ്റത്തിനും പ്രതിഷേധത്തിനും മുതര്‍ന്നപ്പോള്‍ ഈ ഭാഗത്ത് മാത്രം തിടുക്കത്തില്‍ ടാറിംഗ് നടത്തി അധികൃതര്‍ തടിതപ്പി. മേല്‍പറമ്പ് ഇറക്കത്തില്‍ വാഹനങ്ങള്‍ക്ക് പോകേണ്ട ഭാഗത്തെ റോഡേതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം കിളച്ചിട്ടിരിക്കുകയാണ്. രണ്ട് തട്ട് പോലെയാണ് ഇപ്പോള്‍ റോഡുള്ളത്. പലയിടത്തും കലുങ്ക് പണിയും പാതിയില്‍ നിലച്ച് ഗതാഗതം ദുഷ്‌കരമാക്കുന്നു. മേല്‍പറമ്പ് കട്ടക്കാലില്‍ വീട്ടുകാരുടെ കുടിവെള്ളത്തിന് പോലും  കെഎസ്ടിപിയുടെ ദീര്‍ഘവീക്ഷണമില്ലാത്താത്ത പ്രവര്‍ത്തനം മൂലം തടസ്സം നേരിട്ടു. ഒാവുചാലിന്റെ പണി നടക്കുന്ന കട്ടക്കാല്‍ ഭാഗത്ത് നിരവധി വീട്ടുകാര്‍ നടന്നുപോകുന്നത് ഇരുമ്പ് ഷീറ്റിട്ട നടപ്പാലം വഴിയാണ്. ഇവിടെയും അപകടം പതിയിരിക്കുകയാണ്.

ഞാണിന്മേല്‍ കളിയാണ് ഈ ഭാഗത്തെ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് നടത്തേണ്ടി വരുന്നത്. കെഎസ്ടിപി റോഡ് നിര്‍മാണത്തിന് കൊണ്ടുവന്ന ഉപകരണങ്ങളും മറ്റും മഴ കൊണ്ട് തുരമ്പെടുക്കുകയാണ്. കളനാടിനും ഉദുമയ്ക്കും ഇടയില്‍ അങ്ങിങ്ങായും നിര്‍മാണ പ്രവര്‍ത്തികള്‍ ചിതറിക്കിടക്കുയാണ്. ഉദുമ ജുമാമസ്ജിദിന് സമീപം മഴയ്ക്ക് മുമ്പ് കിളച്ചിട്ട റോഡ് അതേപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ ഭാഗത്ത് ഗതാതഗ സംവിധാനം പൂര്‍ണമായും താറുമാറായിക്കിടക്കുകയാണ്.

ഉദുമയ്ക്കും പാലക്കുന്നിനുമിടയില്‍ പള്ളത്ത് ഒരുഭാഗത്ത് മാത്രമാണ് പ്രവൃത്തി നടത്തിയത്. ഇവിടെയും ഇപ്പോള്‍ റോഡുപണി മുടങ്ങിക്കിടക്കുകയാണ്. തികച്ചും സാഹസിക യാത്ര തന്നെയാണ് ചന്ദ്രഗിരി റൂട്ടില്‍ കാണാന്‍ കഴിഞ്ഞത്. ഇരുചക്ര വാഹനങ്ങള്‍ പലവഴിക്ക് വെട്ടിച്ചെടുത്ത് കുഴിയില്‍ വീഴാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്തണമെങ്കില്‍ ഭാഗ്യവും കൂടെവേണം. റോഡുകള്‍ താറുമാറായി കിടക്കുകയാണെങ്കിലും കെഎസ്ആര്‍ടിസി ബസുകളുടെ അമിത വേഗതയ്ക്ക് കുറവൊന്നുമില്ല. ചെളി തെറിപ്പിച്ച് ചെറിയ വാഹനങ്ങളിലെ യാത്രക്കാരെ കെഎസ്ടിപിക്കാര്‍ക്ക് പുറമെ കെഎസ്ആര്‍ടിസിയും ബുദ്ധിമുട്ടിക്കുന്നു.

ഇപ്പോള്‍ നിര്‍മാണം ആരംഭിച്ച സ്ഥലങ്ങളിലെല്ലാം റോഡ്പണി പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും ഒന്നര വര്‍ഷം വേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്. റോഡ് കിളച്ചിട്ടാല്‍ ഫണ്ട് കിട്ടുമെന്ന ധാരണയിലാണ് അധികൃതര്‍ ഇങ്ങനെ ചെയ്തതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ചെളിക്കുളമായ ഭാഗങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോള്‍ അവിടെ മെറ്റലിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടാണ് കരാറുകാര്‍ മുങ്ങുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Road, Kerala, Udma, Melparamba, KSTP Road construction, Work, Employees, Natives, Protest, KSTP Road construction site. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia