Arrested | അട്കസ്ഥലയിൽ ഒരാളുടെ ജീവൻ അപഹരിച്ച വാഹനാപകടത്തിൽ കർണാടക ആർടിസി ഡ്രൈവർ അറസ്റ്റിൽ
Sep 27, 2023, 13:31 IST
ബദിയഡുക്ക: (KasargodVartha) അട്കസ്ഥലയിൽ കർണാടക ആർടിസി ബസ് പികപ് വാനിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി വിശ്വനാഥിനെയാണ് ബുധനാഴ്ച ഉച്ചയോടെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പികപ് വാൻ ഡ്രൈവർ പെർള മണിയംപാറ പജിയാന സ്വദേശി മുസ്ത്വഫ (43) ആണ് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
എതിർവശത്ത് നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ ബസ് പികപ് വാനിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മുസ്ത്വഫയെ ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പികപ് വാനിലുണ്ടായിരുന്ന രാമന്‍ എന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ബദിയഡുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസ് ഓടോറിക്ഷയുമായി കൂട്ടിയിടിച്ച് അഞ്ച് പേരുടെ ജീവൻ നഷ്‌ടമായ സംഭവത്തിൽ സ്‌കൂൾ ബസ് ഡ്രൈവറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെറി എന്ന ജോൺ ഡിസൂസ (56) ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സ്‌കൂൾ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചെർക്കള - അട്ക്ക സ്ഥല റൂടിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് അപകടങ്ങളും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അട്കസ്ഥലയിലുണ്ടായ അപകടത്തിൽ പ്രതിയായ കർണാടക ആർടിസി ഡ്രൈവർ വിശ്വനാഥിന്റെയും പള്ളത്തടുക്കയിലെ അപകടത്തിൽ പ്രതിയായ ജോൺ ഡിസൂസയുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Keywords: News, Badiyadka, Kasargod, Kerala, Accident, Badiadka, Adkasthala, Crime, KSRTC bus driver arrested by police in accident case.
< !- START disable copy paste -->