തെരുവിളക്ക് സ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി കരാര്‍ തൊഴിലാളി പോസ്റ്റില്‍ നിന്നും വീണ് മരിച്ചു
Jan 26, 2022, 18:02 IST
ചെര്‍ക്കള: (www.kasargodvartha.com 26.01.2022) തെരുവിളക്ക് സ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി കരാര്‍ തൊഴിലാളി പോസ്റ്റില്‍ നിന്നും വീണ് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണം കമ്പട്ട വിശ്വനാഥര്‍ മല സ്ട്രീറ്റില്‍ പണ്ടാരിനാഥന്റെ മകന്‍ ഗണേശന്‍ (39) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഇരിയണ്ണി ബേപ്പില്‍ വെച്ചാണ് സംഭവം.
തെരുവിളക്ക് സ്ഥാപിക്കുന്നതിനിടെ തെറിച്ചുവീണ യുവാവിനെ ഗുരുതരാവസ്ഥയില്‍ ഉടന്‍ തന്നെ ചെങ്കള നായനാര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബോവിക്കാനത്ത് വാടക ക്വാര്‍ടേഴ്‌സില്‍ താമസിച്ചാണ് ഇലക്ട്രിസിറ്റി കരാര്‍ ജോലി ചെയ്തു വന്നിരുന്നത്.

Keywords: Cherkala, Kasaragod, Kerala, News, Top-Headlines, Electricity, Electric post, Death, Accident, Accidental Death, Bovikanam, Job, Street, Lights, KSEB contract worker fell from post and died.