city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അത്യാധുനിക രീതിയിൽ നിർമിച്ച കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു; ഓരോ സ്ഥാപനവും കൂടുതൽ കരുത്ത് നേടേണ്ടത് പ്രധാനമെന്ന് പിണറായി വിജയൻ

ചെറുവത്തൂർ: (www.kasargodvartha.com 26.12.2021) ചീമേനി റോഡിൽ കണ്ണാടിപ്പാറയിൽ നിർമിച്ച കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഗോളവത്കരണം നയം എല്ലാ മേഖലയിലും ജനദ്രോഹപരമാണെന്നും എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ബദൽ നയമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ സ്ഥാപനവും കൂടുതൽ കരുത്ത് നേടേണ്ടത് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യാധുനിക രീതിയിൽ നിർമിച്ച കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു; ഓരോ സ്ഥാപനവും കൂടുതൽ കരുത്ത് നേടേണ്ടത് പ്രധാനമെന്ന് പിണറായി വിജയൻ

10 കോടി രൂപ ചെലവഴിച്ച് അത്യാധുനിക രീതിയിലാണ് ഓഡിറ്റോറിയം നിർമിച്ചത്. കെട്ടിടത്തിൽ ബാങ്കിന്റെ പ്രധാന ശാഖയും പ്രവർത്തിക്കും. 600 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹോളും 100 പേർക്കുള്ള മിനി ഹോളും 300 പേർക്ക് ഇരിക്കാവുന്ന ഭക്ഷണ ഹോളും ഒരുക്കിയിട്ടുണ്ട്. 20 കിലോവാട്ട് ലഭിക്കുന്ന സൗരോർജ വൈദ്യുതിയാണ് ഉപയോഗിക്കുക.

അത്യാധുനിക രീതിയിൽ നിർമിച്ച കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു; ഓരോ സ്ഥാപനവും കൂടുതൽ കരുത്ത് നേടേണ്ടത് പ്രധാനമെന്ന് പിണറായി വിജയൻ

ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മിനിഹോൾ ഉദ്ഘാടനം നിർവഹിച്ചു. സോളാർ പവർസിസ്റ്റം ഉദ്ഘാടനം നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, ഉപഹാര സമർപണം എം വി ബാലകൃഷ്ണൻ മാസ്റ്റർ, ഡൈനിംഗ് ഹോൾ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പ്രസന്നകുമാരി, അഫിലിയേഷൻ സെർടിഫികെറ്റ് വിതരണം കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം എന്നിവർ നിർവഹിച്ചു.

അത്യാധുനിക രീതിയിൽ നിർമിച്ച കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു; ഓരോ സ്ഥാപനവും കൂടുതൽ കരുത്ത് നേടേണ്ടത് പ്രധാനമെന്ന് പിണറായി വിജയൻ

ബാങ്ക് പ്രസിഡണ്ട് സി വി നാരായണൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഇ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. വിവിധ സഹകരണ ബാങ്ക് പ്രതിനിധികൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു. ഓഡിറ്റോറിയം മനോഹരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ചവർക്കുള്ള ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

Keywords:  Kerala, Kasaragod, News, Top-Headlines, Cheruvathur, Inauguration, Pinarayi-Vijayan, Kodakkadu, Bank auditorium, Bank president, Kodakkad Bank Auditorium inaugurated by Chief Minister.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia