Accident | ആംബുലന്‍സ് ബൈകുമായി കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരുക്ക്; അപകടം രോഗിയുമായി പോകവെ
കൊച്ചി: (www.kasargodvartha.com) ആംബുലന്‍സ് ബൈകുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. ആംബുലന്‍സ് ഡ്രൈവര്‍, നഴ്സ്, രോഗിക്കൊപ്പം ഉണ്ടായിരുന്നയാള്‍, ബൈക് ഓടിച്ച ഇതരസസംസ്ഥാന തൊഴിലാളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. എറണാകുളം പുത്തന്‍കുരിശ് വരിക്കോലിക്ക് സമീപമാണ് അപകടം ഉണ്ടായത്.
രോഗിയുമായി പോയ ആംബുലന്‍സ് ബൈകുമായി കൂട്ടിയടിക്കുകയായിരുന്നു. പുത്തന്‍കുരിശില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റയാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇതരസംസ്ഥാന തൊഴിലാളി ഓടിച്ചിരുന്ന ബൈകുമായി കൂട്ടിയിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കണ്ണൂര്‍ നഗരത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്കേറ്റിരുന്നു. ജില്ലാ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന ബസിന്റെ പിന്നില്‍ മുണ്ടേരി മൊട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.