പള്ളിക്കര പഞ്ചായത്ത് ദുബൈ കെ എം സി സി വിവാഹ ധനസഹായ ഫണ്ട് കൈമാറി
May 11, 2017, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 11/05/2017) പള്ളിക്കര പഞ്ചായത്ത് ദുബൈ കെ എം സി സി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദങ്ങള്‍ക്കും അപ്പുറമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ ഇ എ ബക്കര്‍ അഭിപ്രായപ്പെട്ടു. പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ദുബൈ കെ എം സി സി പള്ളിക്കരയുടെ വിവാഹ ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ ധന സഹായ ഫണ്ട്, നിര്‍ധനരായ കുടുംബങ്ങളുടെ ചികിത്സയ്ക്ക് ചികിത്സാ ഫണ്ട്, പള്ളിക്കര സി എച്ച് സെന്റര്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ അങ്ങനെ നാടിന്റെ നന്മക്കും പാവപ്പെട്ടവര്‍ക്ക് സ്വാന്തനവും പ്രവര്‍ത്തകര്‍ക്ക് ആവേശവും നല്‍കി കൊണ്ട് മുന്നേറുകയാണ് ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി. ഈ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പള്ളിക്കര പഞ്ചായത്ത് ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഹക്കീര്‍ ചെരുമ്പ, പള്ളിക്കര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിക്ക് ദുബൈ കെ എം സി സി പള്ളിക്കരയുടെ വിവാഹ ധനസഹായ ഫണ്ട് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ് കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.
കെ എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, കെ എം അബ്ദുര്‍ റഹ് മാന്‍, സോളാര്‍ കുഞ്ഞാമു ഹാജി, അന്‍സാരി ബേക്കല്‍, ഹനീഫ മഠം, ഹാരിസ് തൊട്ടി, പി എം അബ്ദുല്‍ ഖാദര്‍ ഹാജി, എം ബി ഷാനവാസ്, ബഷീര്‍ ചെരുമ്പ, എ എം അബ്ദുര്‍ റഹ് മാന്‍, ടി പി കുഞ്ഞബ്ദുല്ല ഹാജി, വസീം അക്രം, ഉബൈദ് ചെരുമ്പ എന്നിവര്‍ സംബന്ധിച്ചു. ദുബൈ കെ എം സി സി സി എച്ച് സെന്റര്‍ കോഡിനേറ്റര്‍ അസീബ് പള്ളിക്കര നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Pallikara, Panchayath, KMCC, Charity-fund, Dubai, Programme.