city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Initiative | സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ സൗജന്യ നിരക്കിൽ ശസ്ത്രക്രിയ പദ്ധതി ആരംഭിച്ചു

Press meet of the free surgery initiative at KIMS Sreechand Hospital
KasargodVartha Photo

● വിദഗ്ധ ഡോക്ടർമാരുടെ സേവനം. 
● കേരളത്തിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഇത്തരമൊരു പദ്ധതി ഇതാദ്യം. 
● കൂടുതൽ വിവരങ്ങൾക്ക് +91 7025767676 എന്ന നമ്പറിൽ ബന്ധപ്പെടാം.

കാസർകോട്: (KasargodVartha) സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ശസ്ത്രക്രിയകൾ ഒഴിവാക്കേണ്ടി വരുന്നവർക്ക് ആശ്വാസമായി കണ്ണൂർ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (കിംസ്) പുതിയ പദ്ധതി ആരംഭിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ സഹായം നൽകുന്ന കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ ഈ പദ്ധതിയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

Press meet of the free surgery initiative at KIMS Sreechand Hospital

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കാർഡിയോളജി, കാർഡിയോ-തോറാസിക് സർജറി, ജനറൽ സർജറി, നെഫ്രോളജി, ഗാസ്ട്രോഎന്ററോളജി, ഓർത്തോപെഡിക്സ്, ന്യൂറോളജി, അനസ്തീഷ്യിയോളജി, പാത്തോളജി, മൈക്രോബയോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവ ഈ പദ്ധതിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കും.

മെഡിക്കൽ ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രൻ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. വിദഗ്ധ ഡോക്ടർമാരായ ഡോ. ടോം ജോസ് കക്കനാട്ട് (അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടർ, കൺസൾട്ടന്റ് - നെഫ്രോളജി ആൻഡ് റെനൽ ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ), ഡോ. ദിൽഷാദ് ടി.പി (യൂണിറ്റ് ഹെഡ്, കിംസ് ശ്രീചന്ദ് ആശുപത്രി, കണ്ണൂർ), ഡോ. മഹേഷ് ഭട്ട് (ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ, സീനിയർ കൺസൾട്ടന്റ് അഡൾട്ട് ആൻഡ് പീഡിയാട്രിക് ന്യൂറോ, എൻഡോസ്കോപിക് സ്പൈൻ സർജറി) എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെയും സന്നദ്ധ സംഘടനകളുടെയും ഈ മാനുഷിക സഹായ പ്രവർത്തനത്തിൻ്റെ ഭാഗമാകും.

Press meet of the free surgery initiative at KIMS Sreechand Hospital

ആരോഗ്യം ഒരു അവകാശമാണെന്നും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചികിത്സ ലഭിക്കാത്തവർക്ക് ആശ്വാസമായിരിക്കും ഈ പദ്ധതിയെന്നും കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി ഇത്തരമൊരു മാതൃകാ പദ്ധതി നടപ്പാക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സർജറി ആവശ്യമുള്ള ആളുകൾക്ക് സൗജന്യ ഒ പി ഡി സേവനവും സർജറികളിൽ പ്രത്യേക ഇളവുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 7025767676 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Press meet of the free surgery initiative at KIMS Sreechand Hospital

വാർത്താസമ്മേളനത്തിൽ ഡോ. ടോം ജോസ് കക്കനാട്ട് (അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടർ, കൺസൾട്ടന്റ് - നെഫ്രോളജി ആൻഡ് റെനൽ ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ), ഡോ. ദിൽഷാദ് ടി.പി (യൂണിറ്റ് ഹെഡ്, കിംസ് ശ്രീചന്ദ് ആശുപത്രി, കണ്ണൂർ), ഡോ. മഹേഷ് ഭട്ട് (ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ, സീനിയർ കൺസൾട്ടന്റ് അഡൾട്ട് ആൻഡ് പീഡിയാട്രിക് ന്യൂറോ, എൻഡോസ്കോപിക് സ്പൈൻ സർജറി) എന്നിവർ പങ്കെടുത്തു.

#KIMS #SreechandHospital #Kannur #FreeSurgery #Healthcare #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia