ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് റോഡ് ഉപരോധിച്ച 20 പേര്‍ക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍
Feb 27, 2018, 10:26 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2018) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് നടത്തിയ പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് റോഡ് ഉപരോധിച്ച 20 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുകയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. മൂന്ന് പ്രതികളെ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ചെമ്പിരിക്ക സ്വദേശികളായ ശുഐബ് (18), മുഹമ്മദ് ജമാല്‍ (19), ഹാരിസ് (20) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ഭാഗത്തെ റോഡും തടസപ്പെടുത്തിക്കൊണ്ട് നടത്തിയ ഉപരോധ സമരമാണ് കേസിനാസ്പദമായത്. റോഡ് തടസപ്പെടുത്തരുതെന്ന് പോലീസ് സംഘാടകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംഘാടകര്‍ ഇതിന് സമ്മതിച്ചതോടെയാണ് പ്രകടനത്തിന് അനുമതി നല്‍കിയതെങ്കിലും സമരത്തില്‍ പങ്കെടുത്ത 20 പേര്‍ നേതൃത്വത്തിന്റെ നിര്‍ദേശം മാനിക്കാതെ രണ്ടു ഭാഗത്തേയും റോഡ് തടസപ്പെടുത്തുകയായിരുന്നു.
Related News:
ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ ജനം ഒഴുകി, പ്രതിഷേധം ഇരമ്പി
ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷാവസ്ഥ, റോഡ് തടസപ്പെടുത്തുന്നത് പോലീസ് തടഞ്ഞു, സംഘാടകരും റോഡ് തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു സംഘം യുവാക്കള്‍ അനുസരിച്ചില്ല, കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, CBI, Action Committee, March, Police, Case, Arrest, Road, Khazi Case Protest; Case against 20, 3 arrested.
< !- START disable copy paste -->