city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുജനങ്ങളുടെ ചികിത്സയ്ക്ക് കൃത്യമായ ബദൽ സംവിധാനം ഏർപെടുത്താതെ ആശുപത്രികൾ മാറ്റുന്നതിനെതിരെ കെ ജി എം ഒ എ യും രംഗത്ത്; ജില്ലയിൽ കോവിഡ് തീവ്രപരിചരണ സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പുവരുത്തണമെന്നും ആവശ്യം

കാസർകോട്: (www.kasargodvartha.com 29.09.2020) കോവിഡ് രോഗം രൂക്ഷമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും കാസർകോട് ജില്ലയിൽ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും അതിരൂക്ഷമായ ക്ഷാമം നിലനിൽക്കുന്ന അവസ്ഥയാണിന്നുള്ളതെന്ന് കെ ജി എം ഒ എ.

പൊതുജനങ്ങളുടെ ചികിത്സയ്ക്ക് കൃത്യമായ ബദൽ സംവിധാനം ഏർപെടുത്താതെ ആശുപത്രികൾ മാറ്റുന്നതിനെതിരെ കെ ജി എം ഒ എ യും രംഗത്ത്; ജില്ലയിൽ കോവിഡ് തീവ്രപരിചരണ സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പുവരുത്തണമെന്നും ആവശ്യം

മറ്റു ജില്ലകളെ അപേക്ഷിച്ച് തസ്തികകളുടെ എണ്ണം വളരെ കുറവാണെന്നതിലുപരിയായി ഉള്ള തസ്തികകൾ പോലും നികത്താനാവാതെ ഒഴിഞ്ഞുകിടക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ല. ഡോക്ടർമാരുടെ മാത്രം 54 പി എസ് സി തസ്തികകൾ ഇന്ന് ജില്ലയിൽ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. കൂടാതെ കോവിഡ്‌ രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകാനുള്ള ഭൗതികസാഹചര്യങ്ങളും നിലവിൽ ജില്ലയിലില്ല. 

കോവിഡ്- കോവിഡിതര പ്രതിരോധ ചികിത്സ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടുപോകുന്നതി നൊപ്പം കോവിഡ്‌ പ്രാഥമിക ചികിത്സകേന്ദ്രങ്ങളും ഇന്ന് പ്രവർത്തിക്കുന്നത് നിലവിലുള്ള ഡോക്ടർമാരെ ജോലി ക്രമീകരണം വഴി മാറ്റി നിയമിച്ചിട്ടും പലർക്കും അധിക ചുമതലകൾ നൽകിയിട്ടുമാണെന്ന് ഗവ. ഡോക്ടർമാർ കുറ്റപ്പെടുത്തുന്നു.

കോവിഡ് രോഗവ്യാപനം തുടങ്ങിയിട്ട് എട്ട് മാസം പിന്നിട്ടിട്ടും, കെ ജി എം ഒ എ ഉൾപ്പെടെയുള്ള സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും ജില്ലയിൽ ആരോഗ്യവകുപ്പിലെ പരമോന്നത തസ്തികയായ ഡി എം ഒ യുടെ തുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകൾ നികത്തുന്നതിനോ ഒരു ടെർഷ്യറി ചികിത്സാകേന്ദ്രം പോലും തുടങ്ങുന്നതിനോ സാധിക്കാത്തത് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാറിനെയും കഴിവുകേട് തന്നെ ആണെന്ന് സംഘടന വിലയിരുത്തുന്നു.

പരിയാരം മെഡിക്കൽ കോളേജിലെ രോഗീ ബാഹുല്യം മൂലം പല അത്യാസന്ന കോവിഡ് രോഗികളെയും സമയബന്ധിതമായി മാറ്റാൻ കഴിയാത്തതിനാൽ മറ്റു പോംവഴികൾ ഒന്നുമില്ലാത്തതിനാലാണ് ഇന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കി മാറ്റുന്നത്. കോവിഡ് രോഗചികിത്സക്കായി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ഉക്കിനടുക്ക മെഡിക്കൽ കോളേജ്, ടാറ്റാ കോവിഡ് ആശുപത്രി എന്നിവയെ നോക്കുകുത്തിയാക്കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ പൂർണ്ണമായും ഒരു കോവിഡ് ആശുപത്രി ആക്കി മാറ്റുന്നതിൽ സംഘടനയ്ക്ക് ഉള്ള ആശങ്കകൾ പങ്കുവെക്കുന്നതോടൊപ്പം ബദൽ നിർദ്ദേശങ്ങളും കെ ജി എം ഒ എ മുന്നാട്ട് വെക്കുന്നു.

1. കോവിഡ് കോവിഡേതര ചികിത്സകൾ കൂട്ടി കുഴക്കാതെ മുന്നോട്ട് കൊണ്ടുപോകുക.

2. നിലവിലുള്ള മനുഷ്യവിഭവശേഷി കണക്കിലെടുത്ത് ഡോക്ടർമാരുടെ ജോലിയുടെ സ്വഭാവം നിർവചിക്കുക.

3. അടിയന്തര സ്വഭാവത്തിൽ ഡോക്ടർമാരുടെ എണ്ണം വർധിപ്പിച്ചെങ്കിൽ മാത്രമേ കോവിഡ് ചികിത്സയ്ക്കൊപ്പം മറ്റെല്ലാ സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടി നൽകുവാൻ സാധിക്കുകയുള്ളൂ.

4.ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മനുഷ്യവിഭവശേഷി കുറവ് അടിയന്തരമായി പരിഹരിക്കണം.

ഇതിനായി നിലവിലുള്ള പി എസ് സി ലിസ്റ്റിൽ നിന്നും ഡോക്ടർമാരെ ഉടൻ നിയമിക്കാവുന്നതാണ്. ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് മെഡിക്കൽ കോളേജുകളിൽ നിന്നും സീനിയർ റസിഡന്റ്മാരെ ജോലി ക്രമീകരണം വഴി നിയമിക്കുന്നതിലൂടെയും, ആരോഗ്യവകുപ്പിൽ നിലവിലുള്ള സ്പെഷ്യാലിറ്റി കേഡർ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും അടിയന്തര നിയമനം നൽകിയും നിയമിക്കുന്നതിലൂടെ മാത്രമേ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനാവൂ.

ഇതിലുപരിയായി ഉക്കിനടുക്ക മെഡിക്കൽ കോളേജിലേക്ക് നിയമിച്ച സീനിയർ റസിഡൻറ് ഡോക്ടർമാരെ ജോലി ക്രമീകരണം വഴി മറ്റ് മെഡിക്കൽ കോളേജുകളിലേക്ക്‌ മാറ്റി നിയമിച്ചവരെ ഉടൻ തിരിച്ചു കൊണ്ടുവരികയും വേണം.

കൂടുതൽ അനസ്തീഷ്യ, ക്രിട്ടിക്കൽ കെയർ, ഫിസിഷ്യൻ, ശ്വാസകോശ രോഗ വിദഗ്ധർ എന്നിവരെ നിയമിക്കുന്നതിലൂടെ മാത്രമേ കാറ്റഗറി സി വിഭാഗത്തിൽപെട്ട കോവിഡ് രോഗികൾക്ക് പൂർണതോതിലുള്ള ചികിത്സ ജില്ലയിൽ നൽകാൻ സാധിക്കുകയുള്ളൂ. നിലവിൽ ഒരു കോവിഡ്‌ പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഉക്കിനടുക്ക മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാരെ കാറ്റഗറി സി രോഗികളുടെ ചികിത്സയ്ക്കായി മാറ്റി നിർമിക്കുന്നതിലൂടെ അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

5. മറ്റു ജില്ലകൾക്കുപരിയായി കാസർകോട് കോവിഡ നിയമനത്തിനായി മൂന്ന് തവണ അപേക്ഷ ക്ഷണിച്ചിട്ട് പോലും ഡോക്ടർമാരും വന്നില്ല. അതിനാൽ ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിയമിതനാകുന്ന ഡോക്ടർമാർക്ക് അധികമായി ഇൻസെന്റീവ് നൽകുന്നതും പരിഗണിക്കണം.

6. ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുമ്പോൾ ഹോസ്ദുർഗ് വെള്ളരിക്കുണ്ട് താലൂക്കുകളിലെ ജനങ്ങൾക്ക് ബദൽ കാഷ്വാലിറ്റി സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

മുൻപ് ജനറൽ ആശുപത്രി കോവിഡ്‌ ആശുപത്രിയാക്കി മാറ്റിയപ്പോഴുള്ള ദുരനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്.

ടെർഷ്യറി ചികിത്സ സൗകര്യങ്ങൾ പൊതു-സ്വകാര്യ മേഖലയിൽ നിലവിലില്ലാത്ത ജില്ലയിലെ, 13 ലക്ഷത്തിൽ പരം ജനങ്ങളുടെ സ്പെഷാലിറ്റി സേവനങ്ങൾക്കുള്ള അത്താണിയായ ജില്ലാ-ജനറൽ ആശുപത്രികളെ കോവിഡ് ഇതര ചികിത്സക്കായി നിലനിർത്തണമെന്നു സംഘടന ആവശ്യപ്പെട്ടു.

ഇതിനായി അടിയന്തരമായി ടാറ്റാ കോവിഡ് ആശുപത്രിയിൽ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവശേഷിയും ഉറപ്പുവരുത്തി പ്രവർത്തന സജ്ജമാക്കണം. ഇനിയും ജില്ലയിലെ ആരോഗ്യമേഖലയോടുള്ള അവഗണന തുടർന്നാൽ, ഇവിടെയുള്ള കോവിഡ് മരണ നിരക്ക് കുത്തനെ ഉയരുക തന്നെ ചെയ്യുമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.


Keywords:  Kerala, News, Kasaragod, Doctors, Health, Worker, COVID-19, Corona, Hospital, Treatment, District-Hospital, KGMOA also opposes shifting of hospital facilities without providing a viable alternative to public treatment; There is also an urgent need to ensure COVID intensive care units in the district.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia