Heavy Rains | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; 8 ജില്ലകളില്‍ ചുവപ്പ് ജാഗ്രത
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചുവപ്പ് ജാഗ്രത തുടരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്.
കാസര്‍കോട് പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാകലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്ത് അതിതീവ്ര മഴക്ക് (Heavy Rains) സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത (Red Alert) പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ് (Department of Meteorology) . ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പ് (Warning) നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചുവപ്പ് ജാഗ്രത തുടരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്. കാസര്‍കോട് പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാകലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, കേരളത്തെ നടുക്കി വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുകയും 109 പേരോളം ദുരന്തത്തില്‍ മരിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും കൂടിയേക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വീടുകളും വാഹനങ്ങളും അടക്കം ഒഴുകിപ്പോവുകയും ചെയ്തു. വയനാട്ടില്‍ ഉണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ്. ചൊവ്വാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് ദുരന്തം എത്തിയത്.
വിവിധ ആശുപത്രികളിലായി 60 മൃതദേഹങ്ങളും, പോത്തുകല്ലില്‍ 24 മൃതദേഹങ്ങളും കണ്ടെടുത്തു. മുണ്ടക്കൈയില്‍ ഗുരുതരസാഹചര്യമാണ്. മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടക്കൈയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി. വീടുകള്‍ മണ്ണിനടിയിലാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ തീവ്രശ്രമം നടന്നുവരുന്നു. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചിലാണ്.
ഇവിടെ മൂന്നാമതും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മുണ്ടക്കൈ ടൗണിനെ ദുരന്തം അക്ഷരാര്‍ഥത്തില്‍ ഇല്ലാതാക്കി. ഏകയാത്രാമാര്‍ഗമായ പാലം ഒലിച്ചുപോയി. ദുരന്തത്തില്‍ അനേകം പേര്‍ ഒറ്റപ്പെട്ടു. ചെറിയ കുട്ടികളുടെ മൃതദേഹങ്ങള്‍ അടക്കം ഒലിച്ചുപോയ സങ്കടകരമായ കാഴ്ചകളും ഉണ്ടായി. മൃതദേഹങ്ങളില്‍ പലതും അംഗവൈകല്യം സംഭവിച്ച രീതിയിലാണ് കണ്ടെടുത്തത്. മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമായി 300 ഓളം പേര്‍ അഭയം തേടിയതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 50 വീടെങ്കിലും തകര്‍ന്നതായാണ് പ്രദേശവാസികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.