city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Directive | കോടതിയലക്ഷ്യ നടപടികൾ കടുപ്പിച്ച് ഹൈകോടതി; റോഡിലെ സമ്മേളനത്തിനും, ഗതാഗതം തടസ്സപ്പെടുത്തുന്നതിനും ഇനി സ്വമേധയാ കേസ്

Kerala High Court directive, Legal action against traffic disruptions
Representational Image Generated by Meta AI

● 2025 ഫെബ്രുവരി 10നാണ് കോടതിയലക്ഷ്യ കേസ് പരിഗണിക്കുക.
● റോഡ് തടസ്സപ്പെടുത്തി നടത്തിയ പരിപാടി കോടതിയുടെയും, സർക്കാറിന്റെയും മുൻ ഉത്തരവുകളുടെ ലംഘനമാണ്.

കൊച്ചി: (KasargodVartha) ഇനി റോഡുകൾ കയ്യേറിയുള്ള പരിപാടികളിലും, ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടുള്ള ജാഥകൾക്കൊന്നും ഒരു ഇളവുമില്ല. കോടതിയലക്ഷ്യ നടപടികൾ കടുപ്പിച്ച് ഹൈകോടതി. ഇത് പാർട്ടി സമ്മേളനം നടത്തിയ സിപിഎമ്മിന് മാത്രമുള്ള നിയമമല്ല, ആര് നടത്തിയാലും കോടതിയലക്ഷ്യമാണെന്നുള്ള വലിയ മുന്നറിയിപ്പാണ് ഹൈകോടതിയുടേത്.

തിരുവനന്തപുരം വഞ്ചിയൂരിൽ റോഡിൽ പാളയം ഏരിയാ സമ്മേളനം നടത്തിയ കേസിലാണ് കോടതിയലക്ഷ്യ നടപടികളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പുറമേ മറ്റു രണ്ടിടങ്ങളിൽ പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സിപിഐ നേതാവ് വിനോയ് വിശ്വം, കോൺഗ്രസ് എംഎൽഎ ടിജെ വിനോദ് എന്നിവരോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി 10നാണ് ഇവർക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുക.

ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടികളിൽ ഇനി സ്വമേധയാ കേസെടുക്കുമെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഇത്തരം പരിപാടികൾക്ക് കൂട്ടുനിൽക്കുന്നതിനാലാണ് ഇടപെടലെന്നും ഹൈകോടതി പറയുന്നുമുണ്ട്. തിരുവനന്തപുരം ബാലരാമപുരത്ത് റോഡ് കെട്ടിയടച്ച് ജനുവരി മൂന്നിന് നടത്തിയ 'ജ്വാല വനിതാ ജംഗ്ഷൻ' പരിപാടിയുമായി ബന്ധപ്പെട്ട സംഘാടകർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

'പൊതു ഇടങ്ങൾ വനിതകളുടേത് കൂടിയെന്ന' സന്ദേശവുമായാണ് ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. സംഘാടകർക്കെതിരെ യാണ് കോടതിയലക്ഷ്യ നടപടി. റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. റോഡ് തടസ്സപ്പെടുത്തി നടത്തിയ പരിപാടി കോടതിയുടെയും, സർക്കാറിന്റെയും മുൻ ഉത്തരവുകളുടെ ലംഘനമാണ്. സർക്കാർ വിഷയത്തിൽ ഇടപെടാത്തതിനാലും, പരസ്യമായ നിയമലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിലുമാണ് സ്വമേധയാ കേസെടുക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോടതിയലക്ഷ്യ കേസിൽ സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി, ആഭ്യന്തര-തദ്ദേശ സെക്രട്ടറിമാർ,ഗതാഗത കമ്മീഷണർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ കക്ഷികളാവും. അതിനിടെ മറ്റൊരു കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഹൈക്കോടതി നിർദ്ദേശവും കോടതിയ ലക്ഷ്യ കേസുകളിൽ നടപടികൾ കടിപ്പിക്കുന്ന സൂചനയാണ് ഹൈക്കോടതി ഉത്തരവിലൂടെ പുറത്തുവരുന്നത്.

ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന ഹൈക്കോടതി വിധിയിൽ ഉത്തരവിറക്കാത്തതിൽ ഈ മാസം എട്ടിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൂഡ്രഗഡെ ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സർക്കാറിലെ ഉയർന്ന ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ് കൂടിയായാണ് ഹൈക്കോടതി നടപടിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം കോടതിയലക്ഷ്യ നടപടികൾ നേരിടുന്നവർക്ക് പൊന്നാട അണിയിച്ച് സ്വീകരണം നൽകുന്നതിനെതിരെയും കോടതി രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. അങ്ങിനെ ചെയ്താൽ നടപടി നേരിടുന്നയാളെ പാഠം പഠിപ്പിക്കുമെന്ന് വരെ കഴിഞ്ഞദിവസം ഹൈക്കോടതി മറ്റൊരു കേസിൽ പറയുകയുണ്ടായി. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയിശ ക്ഷേത്രോത്സവത്തിന്റെ തൃക്കേട്ട പുറപ്പാടിന് ആനകളെ എഴുന്നള്ളിപ്പിച്ചപ്പോൾ ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന ദേവസ്വം ഓഫീസർ രഘുരാമന് പൊന്നാട അണിയിച്ച് സ്വീകരണമൊരുക്കിയതിനെതിരെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കോടതിയിൽ ഹാജരായിരുന്ന രഘുരാമനോട് ആരാണ് പൊന്നാടയണിയിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി ഇത് നിയമ സംവിധാനത്തെ വെല്ലുവിളിക്കലാണെന്നും, അവരെ പാഠം പഠിപ്പിക്കുമെന്നും ഹൈക്കോടതി ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. കോടതി നടപടികളെ കോമഡിയായാണോ കാണുന്നതെന്ന് ചോദിച്ച കോടതി ജനങ്ങളുടെ ജീവൻ വെച്ചാണ് ഈ കളിയെന്നും കോടതി പറഞ്ഞു. 10 പേർ കൂടി നിന്ന് കയ്യടിച്ചാൽ അതിന്റെ പേരിൽ താൻ 'ഹീറോ' ആണെന്ന് ധരിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

 

ഇസ്രായേലിനെ പഴിചാരി യുഎസ് തീപിടുത്തം: വിവാദ പ്രസ്താവനകളുമായി തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ

 

ലോസ് ഏഞ്ചൽസിലെ കാട്ടുതീ പ്രതിസന്ധിക്ക് ഇസ്രായേലിനെ പഴിചാരി യുഎസിലെ ചില തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ രംഗത്തെത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കോഡ് പിങ്ക്, ജ്യൂവിഷ് വോയിസ് ഫോർ പീസ് തുടങ്ങിയ സംഘടനകളാണ് ഗാസയിലെ യുദ്ധവും ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായവും തീപിടുത്തത്തിന് കാരണമായെന്ന് ആരോപിച്ചത്. ഇത് ജൂത സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 

 തീവ്ര ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾ

കോഡ് പിങ്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, "യുഎസ് നികുതിപ്പണം ഗാസയിൽ ആളുകളെ ജീവനോടെ കത്തിക്കാൻ ഉപയോഗിക്കുമ്പോൾ, ആ തീ നമ്മുടെ നാട്ടിലേക്കും വരുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല" എന്ന് പ്രസ്താവിച്ചു. കാലിഫോർണിയയിലെ സെനറ്റർ അലക്സ് പഡില്ലയുടെ വാഷിംഗ്ടൺ ഡിസിയിലെ ഓഫീസിൽ യുദ്ധത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിച്ച് സമ്മർദ്ദം ചെലുത്തുകയാണെന്നും ഗ്രൂപ്പ് അറിയിച്ചു. ന്യൂയോർക്കിലെ ജ്യൂവിഷ് വോയിസ് ഫോർ പീസ് എന്ന സംഘടന, "നമ്മുടെ രാജ്യം ജീവിക്കാൻ കൊള്ളാവുന്നതാക്കാൻ വിഭവങ്ങൾ ഉപയോഗിക്കുന്നതിനുപകരം, നമ്മുടെ സർക്കാർ ഇസ്രായേലിന്റെ ഗാസയിലെ പലസ്തീൻ വംശഹത്യക്ക് കോടിക്കണക്കിന് ഡോളർ നൽകുകയാണ്" എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. വിത്തിൻ ഔർ ലൈഫ് ടൈം എന്ന ന്യൂയോർക്കിലെ തീവ്ര ഇസ്രായേൽ വിരുദ്ധ ഗ്രൂപ്പിന്റെ നേതാവായ ഫാത്തിമ മുഹമ്മദ്, തീപിടുത്തത്തിന്റെ ചിത്രം പങ്കുവെച്ച്, "ഗാസയിലെ തീ ഇവിടെ അവസാനിക്കില്ല" എന്ന് അഭിപ്രായപ്പെട്ടു. ഗാസയിൽ പതിനായിരക്കണക്കിന് ബോംബുകൾ വർഷിച്ച് അതിനെ കത്തുന്ന നരകമാക്കി മാറ്റുന്നതിന്റെ പരിണിതഫലമാണിതെന്നും കാലാവസ്ഥാപരമായ പ്രത്യാഘാതങ്ങൾ നമ്മെ തേടിയെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

 

കാലിഫോർണിയയിലെ കാട്ടുതീയുടെ പശ്ചാത്തലം

വെസ്റ്റേൺ ഫയർ ചീഫ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, കാലിഫോർണിയയിൽ മിക്ക വർഷങ്ങളിലും തീപിടുത്തങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണയായി ജൂൺ അല്ലെങ്കിൽ ജൂലൈയിൽ തുടങ്ങി ഒക്ടോബർ വരെയാണ് തീപിടുത്ത സീസൺ. എന്നാൽ, 2022 ലും 2021 ൽ പത്തോളം തീപിടുത്തങ്ങളും ജനുവരിയിൽ ഉണ്ടായിട്ടുണ്ടെന്ന് കാൽഫയർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം താപനില ഉയരുന്നതും മഴ കുറയുന്നതും കാരണം തീപിടുത്ത സീസൺ നേരത്തെ തുടങ്ങുകയും വൈകി അവസാനിക്കുകയും ചെയ്യുന്നുവെന്ന് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. സാധാരണയായി തീപിടുത്ത സീസൺ അവസാനിപ്പിക്കുന്ന മഴ വൈകുന്നതിനാൽ ശീതകാലം വരെ തീ പടരാൻ സാധ്യതയുണ്ടെന്നും അസോസിയേഷൻ പറയുന്നു.

ജൂത സംഘടനകളുടെ പ്രതികരണം

ഇസ്രായേലിനെ പഴിചാരി കോഡ് പിങ്ക് നടത്തിയ പ്രസ്താവനയെ ന്യൂയോർക്ക് കോൺഗ്രസ് അംഗം റിച്ച് ടോറസ് ശക്തമായി വിമർശിച്ചു. ജൂതന്മാരെയും ഇസ്രായേൽ രാഷ്ട്രത്തെയും ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പഴിചാരുന്നത് സെമിറ്റിക് വിരുദ്ധതയുടെ സ്വഭാവമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അസംബന്ധവും മനസ്സിലാക്കാൻ കഴിയാത്തതുമായ വാദമാണ് കോഡ് പിങ്ക് ഉന്നയിക്കുന്നതെന്ന് എഡിഎൽ മേധാവി ജോനാഥൻ ഗ്രീൻബ്ലാറ്റ് അഭിപ്രായപ്പെട്ടു. ഏത് ദുരന്തവും വിദ്വേഷത്തിനും സെമിറ്റിക് വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന ഒരു കൂട്ടായ്മയെക്കുറിച്ച് എന്താണ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പ്രോഗ്രസ്സീവ് ജൂവിഷ് കൗൺസിൽ ഫോർ പബ്ലിക് അഫയേഴ്സിന്റെ മേധാവി എമി സ്പിറ്റാൽനിക്ക്, ആഗോള പ്രശ്നങ്ങൾക്ക് ഇസ്രായേലിനെയും ജൂതന്മാരെയും പഴിചാരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോഡ് പിങ്കിന്റെ പ്രസ്താവനയെന്ന് അഭിപ്രായപ്പെട്ടു.

ഈ സംഭവവികാസങ്ങൾ യുഎസിലെ രാഷ്ട്രീയ രംഗത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

#KeralaHighCourt, #RoadblockProtest, #LegalAction, #TrafficDisruption, #CourtCase, #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia