city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല; മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തം, പുതിയ അണക്കെട്ട് വേണമെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡെൽഹി: (www.kasargodvartha.com 28.10.2021) സുരക്ഷയെ സംബന്ധിച്ചു ആശങ്കകൾ നിലനിൽക്കുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ ഡാം ഡീകമീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് പണിയുക എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടു.

   
തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല; മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തം, പുതിയ അണക്കെട്ട് വേണമെന്ന് കേരളം സുപ്രീംകോടതിയിൽ



മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് നിര്‍മിച്ച് തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെടുന്നു. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് ആണ് സംസ്ഥാന സര്‍കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്‌.

ഇടുക്കി അണക്കെട്ടില്‍ പരമാവധി സംഭരിക്കാന്‍ ഉള്ള ജലത്തിന്റെ തോതിലേക്ക് ജലനിരപ്പ് ഉയരുകയാണ്. അവിടേക്ക് കൂടുതല്‍ ജലം കുറഞ്ഞ സമയത്തിന് ഉള്ളില്‍ എത്തുന്നത് സ്ഥിതി സങ്കീര്‍ണമാക്കും എന്നും കേരളം വ്യക്തമാക്കുന്നു. അതിനാല്‍ പരമാവധി ജലം തമിഴ്‌നാട് കൊണ്ട് പോകണം എന്നാണ് കേരളത്തിന്റെ ആവശ്യം. സുപ്രീംകോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു.

യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീം കോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്നതാണ് മേൽനോട്ട സമിതിയുടെ തീരുമാനമെന്നാണ് കേന്ദ്ര സർകാർ സുപ്രീം കോടതിയെ അറിയിച്ചത്. സമിതിയിൽ കേരളം എതിർപ്പറിയിച്ചെന്നും കേന്ദ്ര സർകാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചിരുന്നു. സമിതിയുടെ തീരുമാനത്തിൽ കേരള സർകാരിന്റെ പ്രതികരണം കോടതി തേടിയിരുന്നു.


Keywords:  New Delhi, India, Kerala, News, Top-Headlines, Mullapperiyar, Court, State, Kerala has informed the Supreme Court that the rule curve prepared by Tamil Nadu on the Mullaperiyar Dam is not acceptable.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia