city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും സാംസ്‌ക്കാരിക മന്ത്രിയും അനുശോചിച്ചു

സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ

കാസര്‍കോട്: (www.kasargodvartha.com 09/08/2015) കന്നട സാഹിത്യ കുലപതിയും സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന ഡോ കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാംസ്‌ക്കാരിക, വിവര പൊതുജനസമ്പര്‍ക്ക, ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി ജോസഫും അനുശോചിച്ചു.

കന്നട- മലയാള സാംസ്‌ക്കാരിക മേഖലകളെ കൂട്ടിയിണക്കിയ സര്‍ഗ പ്രതിഭയായിരുന്നു കവി കിഞ്ഞണ്ണറൈയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ സവിശേഷപാരമ്പര്യം തന്റെ കൃതികളിലും കര്‍മ പഥത്തിലും അദ്ദേഹം ഉയര്‍ത്തി പിടിച്ചു. ഒന്നര പതിറ്റാണ്ടുകാലം ബദിയടുക്ക പഞ്ചായത്തു പ്രസിഡണ്ട് പദവി അലങ്കരിച്ച അദ്ദേഹം പ്രാദേശിക വികസന രംഗത്ത് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും സാംസ്‌ക്കാരിക മന്ത്രിയും അനുശോചിച്ചുസാംസ്‌ക്കാരികരംഗത്ത് അതുല്യസംഭാവനകള്‍ നല്‍കിയിട്ടുള്ള കവി കയ്യാര്‍ കിഞ്ഞണ്ണറൈ ദേശീയ പുരസ്‌ക്കാരം നേടിയ അധ്യാപകനുമായിരുന്നുവെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് അനുസ്മരിച്ചു. കുമാരനാശാന്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികളുടെ മലയാള സാഹിത്യകൃതികള്‍ കയ്യാര്‍ കിഞ്ഞണ്ണറൈ കന്നഡയിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  ബദിയടുക്ക പഞ്ചായത്തു പ്രസിഡണ്ടായിരുന്ന അദ്ദേഹം ജനപ്രതിനിധി എന്നനിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.

ഡോ കയ്യാര്‍ കിഞ്ഞണ്ണറേയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. കിഞ്ഞണ്ണറേയുടെ നിര്യാണത്തില്‍ കളക്ടര്‍ അനുശോചിച്ചു.


Keywords : Kasaragod, Kerala, Oommen Chandy, Minister, Death, Kayyar Kinhanna Rai, Chief Minister. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia