കന്നഡ മഹാകവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണറൈ അന്തരിച്ചു
Aug 9, 2015, 15:58 IST
ബദിയടുക്ക: (www.kasargodvartha.com 09/08/2015) കന്നഡ മഹാകവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ കയ്യാര്‍ കിഞ്ഞണ്ണറൈ അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ പെര്‍ഡാലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1915 ജൂണ്‍ എട്ടിന് പെര്ഡാലയിലായിരുന്നു ജനനം. പിതാവ്: ദുഗ്ഗപ്പ റൈ. മാതാവ്: ദെയ്യക്കെ.
ഇക്കഴിഞ്ഞ ജൂണിലാണ് കിഞ്ഞണ്ണ റൈയുടെ 101-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്. കര്‍ണാടക സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ബദിയടുക്ക പെര്‍ഡാല കളക്കളയിലെ കവിയുടെ ഭവനമായ കവിതാകുടീരത്തിലാണ് ജന്മദിനാഘോഷ പരിപാടികള്‍ നടന്നത്.
പ്രാഥമിക വിദ്യാഭ്യാസം മഹാരാജ സംസ്കൃത കന്നഡ മീഡിയം സ്കൂളിലായിരുന്നു. ചെറുപ്പം മുതലേ സംസ്കൃതത്തിലും കവിതയിലും ആകൃഷ്ടനായ കിഞ്ഞണ്ണ റൈ തന്റെ 12-ാം വയസില്‍ തന്നെ കാവ്യവാസന തെളിയിച്ചു. അങ്ങനെ ആദ്യ കാവ്യ സമാഹാരമായ 'സുശീല' പുറത്തിറങ്ങി. കന്നഡ ഭാഷയില്‍ ബിരുദം നേടിയ റൈ തുടര്‍ന്ന് എം.എ സംസ്കൃത വിദ്വാന് ബിരുദ പഠനത്തിനുശേഷം അധ്യാപക ജീവിതം തുടങ്ങി.
മംഗളൂരുവില്‍ പത്രപ്രവര്‍ത്തനം നടത്തവേ ഗാന്ധിജിയുടെ സത്യാഗ്രഹ സമര പരിപാടിയില്‍ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തിലേക്ക് വന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ ചെറുത്തുനില്പു സമരം നടന്ന മംഗളൂരുവായിരുന്നു അദ്ദേഹം പ്രവര്‍ത്തനവേദിയായി തിരഞ്ഞെടുത്തത്.
നാട്ടുകാരുടെ കവിയായും നേതാവായും അധ്യാപകനായും കര്‍ഷക കാരണവരായും ജീവിതകാലം സമൂഹത്തിന് സമര്‍പ്പിച്ച അദ്ദേഹം മലയാളവും കന്നടയും തമ്മിലുള്ള ബന്ധത്തിനു ഒരു പാലമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു സത്യാഗ്രഹി എന്നും ജനപക്ഷത്തു നില്‍ക്കണമെന്ന ഉറച്ച മനോഭാവം ഇദ്ദേഹത്തെ കന്നടക്കാരുടെ ഇഷ്ട നേതാവാക്കി. 1934ല്‍ ദക്ഷിണ കന്നടയില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ ഒരു രക്ഷകനായി ഇറങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയാന്‍ പഴമക്കാര്‍ക്കിന്നും വാക്കുകളേറെയാണ്. വിദ്യാര്‍ഥികളെയും സന്നദ്ധ സംഘടനാപ്രവര്‍ത്തകരെയും കൂട്ടിയോജിപ്പിച്ചു കോളറ തുടച്ചുമാറ്റുന്നതിനായി പ്രതിരോധ പ്രവര്‍ത്തനത്തിനു അക്ഷീണം യത്നിച്ചു.
1941ല്‍ മംഗളൂരുവിലുണ്ടായ സാമുദായിക കലാപം അമര്‍ച്ച ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സേവനം എടുത്തു പറയേണ്ടതാണ്. 1938 - 44 വരെയുള്ള കാലം പ്രഭാത്, സ്വദേശാഭിമാനി, മദ്രാസ് മെയില്‍, ദ ഹിന്ദു എന്നീ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായും സേവനം ചെയ്തു. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് അറസ്റ്റിലായ റൈയെ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ബ്രിട്ടീഷ് സൈന്യം വിട്ടയക്കുകയായിരുന്നു. പിന്നീട് സമരത്തില്‍ പങ്കെടുത്ത കാരണത്താല്‍ ഒരു വര്‍ഷത്തോളം ജയില്‍വാസവും അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. പിന്നീട് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് ഗ്രാമജീവിതം നയിക്കാന്‍ നാട്ടിലെത്തുന്നത്.
ഭാര്യ: പരേതയായ ഉന്നപ്പ. മക്കള്‍: ദുര്‍ഗപ്രസാദ് റൈ, ജയശങ്കര്‍ റൈ, ദേവകി ദേവി, രംഗനാഥ റൈ, പ്രസന്ന റൈ, കൃഷ്ണ പ്രദീപ് റൈ, കാവേരി റൈ, രവിരാജ് റൈ.
കിഞ്ഞണ്ണ റൈയുടെ നിര്യാണത്തില്‍ ദുഃഖ സൂചകമായി ബദിയഡുക്ക ടൗണില്‍ തിങ്കളാഴ്ച ഉച്ചവരെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയഡുക്ക യൂണിറ്റ് സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ് ഹാജി അറിയിച്ചു.
Keywords : Kasaragod, Kerala, Poet, Kayyar Kinhanna Rai, Obit, Kannada.
Advertisement: