city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍

കാസര്‍കോട്: (www.kasargodvartha.com 09/08/2015) കന്നഡ സാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ഞായറാഴ്ച അന്തരിച്ച കവി കിഞ്ഞണ്ണ റൈ. കന്നഡ സാഹിത്യത്തിന് ലോകത്തിന് മുന്നില്‍ പുതിയ അര്‍ത്ഥ തലങ്ങള്‍ നല്‍കിയ അദ്ദേഹം കന്നഡ സാഹിത്യ ലോകത്തിനും മലയാളികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു.

ഗ്രാമ ജീവിതത്തില്‍ കര്‍ഷകനായിരിക്കെയാണ് അദ്ദേഹം കന്നഡ സാഹിത്യത്തില്‍ എം. എ. ബിരുദം നേടിയത്. ശേഷം ബദിയടുക്ക നവജീവന സ്‌കൂളില്‍ അധ്യാപകനായി സേവന രംഗത്തെത്തി. നീണ്ട 32 വര്‍ഷക്കാലം സ്‌കൂളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം നാടിന്റെ ഹൃദയസ്പന്ദനം കൂടിയായിരുന്നു. പിന്നീട് ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബദിയഡുക്ക പഞ്ചായത്തില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ നിലവില്‍ വന്നത്. 16 വര്‍ഷക്കാലം ബദിയഡുക്ക പഞ്ചായത്തിനെ മുന്നോട്ട് നയിച്ചു.

കേരളത്തില്‍ കന്നഡ ഭാഷ നേരിടുന്ന അവഗണനയ്‌ക്കെതിരെ അദ്ദേഹം പോരാടി. കര്‍ണാടക ഗ്രാമങ്ങളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കാസര്‍കോടിനെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നപ്പോള്‍ അതിനെ എതിര്‍ക്കുന്നവരില്‍ മുന്‍പന്തിയിലായിരുന്നു കിഞ്ഞണ്ണ റൈ. മലയാളികളും കന്നഡക്കാരും ഒരേ മനസ്സോടെ കഴിയണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. തുളുനാട് സംസ്ഥാനമെന്ന ആവശ്യവും മുന്നോട്ട് വെച്ചതും കവിയായിരുന്നു.

പരമ്പരാഗത കര്‍ഷക കുടുംബമായിരുന്നു കിഞ്ഞണ്ണ റൈയുടേത്. അധ്യാപക ജോലിയില്‍ തുടരുമ്പോഴും കൃഷിയെ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുവെച്ചു. അതിലുമുപരി സാമൂഹ്യ പ്രവര്‍ത്തനത്തിലും ഏര്‍പെട്ടു. അധ്യാപന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് 1969ലെ ദേശീയ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. പിന്നാലെ 1970ല്‍ മികച്ച അധ്യാപകനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും. 1980ല്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഹരിജന സേവക സംഘടനയിലും കാര്യമായ സംഭാവനകള്‍ നല്‍കി.

ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍

വാര്‍ധക്യത്തിലും കവിതകളും കഥകളുമായിരുന്നു അദ്ദേഹത്തിന് കൂട്ട്. ഇതിനിടയില്‍ അനേകം കവിതകളും കഥകളും അദ്ദേഹത്തിന്റെ തൂലികയിലൂടെ ജനിച്ചു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു 101-ാം പിറന്നാള്‍ സാഹിത്യ ലോകം ആഘോഷിച്ചത്. കര്‍ണാടക സാഹിത്യത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന 'സ്ത്രീമുഖ', 'പുനര്‍നവ', 'തേജന' എന്നിവ കിഞ്ഞണ്ണറൈയുടെ പ്രധാന കവിതകളാണ്. ഉള്ളൂരിന്റെ 'മലയാള സാഹിത്യ ചരിത്രം', ആശാന്റെ 'ചണ്ഡാലഭിക്ഷുകി', 'കരുണ', 'ചിന്താവിഷ്ടയായ സീത' തുടങ്ങിയവ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തി. കന്നഡയില്‍ പന്ത്രണ്ടും തുളുവില്‍ ഒന്നും ഉള്‍പെടെ 13 കാവ്യസമാഹാരങ്ങള്‍ കിഞ്ഞണ്ണ റൈയുടേതായി പുറത്തിറങ്ങി. 'ഐക്യഗാന', 'പുനര്‍നവ', 'ശതമാനത ഗാന', 'കൊറഗ' എന്നിവയാണ് ഇവയില്‍ ശ്രദ്ധേയമായവ. 'എന്നപ്പെ തുളുവപ്പെ' എന്ന തുളു കാവ്യം ആ ഭാഷയില്‍ പ്രഥമഗണനീയവുമാണ്. രാഷ്ട്ര കവി ഗോവിന്ദപൈയുടെ ജീവചരിത്രമടക്കം എട്ടു ഗദ്യസമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്.

ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍
രണ്ടു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരം പ്രമേയമാക്കി 'വിരാഗണി' എന്ന നാടകവും എഴുതി. അദ്ദേഹത്തിന്റെ നാലു കന്നട വ്യാകരണ ഗ്രന്ഥങ്ങള്‍ കന്നട ഭാഷയുടെ അടിസ്ഥാന പ്രമാണങ്ങളാണ്.
'ദുഡിതവേ നന്ന ദേവരു' (കായകമാണ് എന്റെ ദൈവം) ആണ് റൈയുടെ ആത്മകഥ. പി.കെ പരമേശ്വരന്‍ നായര്‍ എഴുതിയ മലയാളസാഹിത്യ ചരിത്ര ഗ്രന്ഥത്തെ 'മലയാള സാഹിത്യ ചരിത്രെ' എന്ന പേരില്‍ കന്നഡയില്‍ വിവര്‍ത്തനം ചെയ്തു.

1983ല്‍ കാഞ്ഞങ്ങാട് നടന്ന സ്വാതന്ത്ര്യസമരസേനാനികളുടെ യോഗത്തില്‍ മന്ത്രി എന്‍.കെ ബാലകൃഷ്ണനില്‍ നിന്നു സ്വതന്ത്ര യോദ്ധാവ് പുരസ്‌ക്കാരം, 1985ല്‍ കര്‍ണാടക രാജ്യോത്സവ പുരസ്‌ക്കാരം, മദ്രാസ്, മൈസൂരു സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഹംബി, മംഗളൂരു സര്‍വകലാശാലകള്‍ ഡോക്ടറേറ്റും നല്‍കി ആദരിച്ചു. ഇതിനിടയില്‍ പത്രങ്ങള്‍ക്ക് വേണ്ടിയും പ്രസാധകര്‍ക്ക് വേണ്ടിയും അയ്യായിരത്തോളം ലേഖനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

പേജാവര്‍ സാഹിത്യ പുരസ്‌കാരം (2004), ആള്‍വാസ് നിഡിസിരി പുരസ്‌കാരം (2005), ആദര്‍ശ രത്‌ന പുരസ്‌കാരം (2006), നാഡോജ (കര്‍ണാടക സര്‍ക്കാര്‍) പുരസ്‌കാരം (2006), കര്‍ണാടക ഏകീകരണ പുരസ്‌കാരം ( 2007), കന്നഡ സാഹിത്യ പരിഷത്ത് ഫെലോഷിപ്പ് (2009) എന്നിവയും ലഭിച്ചിട്ടുണ്ട് കര്‍ണാടക സര്‍ക്കാറിന്റെ ഉന്നത പുരസ്‌കാരമായ പമ്പ പുരസ്‌കാരവും കിഞ്ഞണ്ണ റൈയെ തേടിയെത്തി.

മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം അദ്ദേഹത്തിന്റെ നൂറാം ജദിനത്തില്‍ ബദിയടുക്കയിലെ കളയയിലെ സ്വന്തം വസതിയായ കവിതകുടീരത്തില്‍ വച്ച് കര്‍ണാടക മന്ത്രി ഉമാശ്രീയാണ് സമ്മാനിച്ചത്.

ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍
ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍
ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍
ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍
ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍
Keywords : Kasaragod, Poet, Kerala, Award, Kayyar Kinhanna Rai, Kannada, Badiyadukka Panchayat President, Teacher. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia