ഗാന്ധിയന്‍ ആദര്‍ശങ്ങളെ ജീവിതാവസാനം വരെ മുറുകെ പിടിച്ച മഹാകവിയായിരുന്നു ഡോ.കയ്യാര്‍ കിഞ്ഞണ്ണ റൈ: കെ.സി ജോസഫ്
Aug 10, 2015, 15:57 IST
കാസര്‍കോട്: (www.kasargodvartha.com 10/08/2015) ഗാന്ധിയന്‍ ആദര്‍ശങ്ങളെ ജീവിതാവസാനം വരെ മുറുകെ പിടിച്ച മഹാകവിയായിരുന്നു ഡോ.കയ്യാര്‍ കിഞ്ഞണ്ണറേയെന്ന് സാംസ്ക്കാരിക-വിവര, പൊതുജനസമ്പര്‍ക്ക, ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയ്ക്കുശേഷം കന്നട സാഹിത്യത്തിനും ഭാഷയ്ക്കും നിസ്തുലമായ സംഭാവനകള്‍ നല്കിയ മഹാകവിയാണ് കയ്യാര്‍ കിഞ്ഞണ്ണറേ.
വിഖ്യാത സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്ത് അദ്ദേഹം കന്നടയില്‍ മലയാള സാഹിത്യത്തേയും പരിചയപ്പെടുത്തി. ഗാന്ധിയന്‍ ആദര്‍ശങ്ങളെ ജീവിതവ്രതമാക്കിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അദ്ദേഹം. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. കയ്യാര്‍ കിഞ്ഞണ്ണറേയുടെ ദേഹവിയോഗത്തില്‍ സംസ്ഥാന സര്‍ക്കാറിനുളള അനുശോചനമറിയിക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രത്യേകനിര്ദ്ദേശമനുസരിച്ച്് ബദിയടുക്ക പെര്‍ഡാലയിലെ കവികുടീരത്തിലെത്തിയതായിരുന്നു മന്ത്രി കെ.സി ജോസഫ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടിയും മന്ത്രി കെ. സി ജോസഫ് പുഷ്പചക്രമര്‍പ്പിച്ചു. കര്‍ണ്ണാടക മന്ത്രിമാരായ യു.ടി ഖാദര്‍, ഉമാശ്രീ, രമാനാഥറായ് മുന്‍ കേന്ദ്രമന്ത്രി ജനാര്‍ദ്ദന പൂജാരി എന്നിവര്‍ കവികുടീരത്തിലെത്തി മഹാകവിയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. സംസ്ഥാന ബഹുമതികളോടെയാണ് ഈ ചരിത്രപുരുഷന് കേരളം വിട നല്‍കിയത്. എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന് ഉദുമ എന്നിവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി എഡിഎം എച്ച് ദിനേശന് പുഷ്പചക്രമര്‍പ്പിച്ചു.
Keywords: Kasaragod, Kerala, Death, KC Joseph, Kayyar Kinhanna Rai no more.
Advertisement: