കാസര്‍കോട് സാരി ഉയര്ത്തെഴുന്നേല്പിന്റെ പാതയില്‍; പട്ടികാ ജാതി യുവതീ യുവാക്കള്‍ക്ക് അവസരം
Dec 23, 2013, 17:15 IST
കാസര്‍കോട്: കാസര്‍കോട് സാരി ഉയര്ത്തെഴുന്നേല്പിന്റെ പാതയില്‍. പട്ടികാ ജാതി യുവതീ യുവാക്കള്‍ക്ക് തെഴില്‍ അവസരം നല്‍കിയാണ് ഭൗമ സൂചികയില്‍ ഉള്പെടുത്തിയ കാസര്‍കോട് സാരിയെ പുനരുജ്ജീവിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉദയഗിരിയിലുള്ള കാസര്‍കോട് വീവേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കൈത്തറി നെയ്ത്ത് പരിശീലന കേന്ദ്രവും പരിശീലനവും 26ന് മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4.30 മണിക്കാണ് ഉദ്ഘാടന പരിപാടി നടക്കുന്നത്. പി. കരുണാകരന് എം.പി പരിശീലനം ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി മുഖ്യാതിഥിയാകും.
കൈത്തറി നെയ്ത്ത് മേഖലയിലേക്ക് പുതുതലമുറ കടന്നുവരാത്തതിനാല്‍ ഇവരെ ആകര്‍ഷിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പട്ടികജാതിയില്‍പ്പെട്ട 40 യുവതീ- യുവാക്കള്‍ക്ക് ആറുമാസത്തെ പരിശീലനം നല്കി സ്ഥാപനത്തില്‍ ജോലി നല്‍കും. ഇക്കാലയളവില്‍ പ്രതിദിനം 100 രൂപ സ്റ്റൈപന്‍ഡും നല്‍കും. 20 പേരുടെ രണ്ട് ഗ്രൂപ്പായാണ് പരിശീലനം നല്‍കുന്നത്. ഇതിനായി രണ്ട് പ്രഗത്ഭ നെയ്ത്തുകാരെ നിയോഗിച്ചിട്ടുണ്ട്.
മികച്ച ഗുണനിലവാരത്തില്‍ 40, 60, 80, 100 നമ്പര്‍ നൂലില്‍ നിര്‍മിതമായ സാരി ദക്ഷിണേന്ത്യയിലെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളില്‍ ജനപ്രിയമായിരുന്നു. ഇവിടങ്ങളിലെ തുണിവ്യാപികള് സാരി മൊത്തമായി വാങ്ങുവാന്‍ ഇപ്പോള്‍ മത്സരിക്കുകയാണ്.
കാസര്‍കോട് സാരിക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഓര്‍ഡറിനനുസരിച്ച് സാരി ഉത്പാദിപ്പിച്ചു നല്കാന് കഴിയാത്ത സാഹചര്യത്തിലാണ് പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതീ യുവാക്കള്‍ക്ക് ജോലി ന്ല്‍കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ശരീരത്തിന് പരുത്തി തുണി ആവശ്യമെന്ന് മനസിലാക്കിയ ജനങ്ങള്‍ കൈത്തറി തുണികള്‍ക്ക് പ്രാധാന്യം നല്കാന് തുടങ്ങിയതോടെയാണ് കാസര്‍കോട് സാരിക്ക് ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്നത്. കേരളസര്‍ക്കാര്‍ എല്ലാ ജീവനക്കാരും ആഴ്ചയില്‍ ഒരു ദിവസം കൈത്തറി തുണി ധരിക്കണമെന്ന് ഉത്തരവിറക്കിയതും കൈത്തറി മേഖലയ്ക്ക് ഗുണകരമായി.
കൈത്തറി തുണികള്‍ക്ക് ഹാന്റ്ലൂം മാര്‍ക്ക് നിര്‍ബന്ധമാക്കി ഇതിന്റെ നിര്‍വഹണത്തിനായി ഒരു പ്രത്യേക വകുപ്പ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കൈത്തറിയില്‍ നിര്‍മിച്ച ഓരോ തുണിയും വില്പന നടത്തണമെങ്കില്‍ അതില്‍ ഹാന്റ്ലൂം മാര്‍ക്ക് ലേബല്‍ ഉണ്ടായിരിക്കണം. ഇന്ത്യയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മികച്ച നിലവാരമുള്ള ഉല്പന്നങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി ഭാരതസര്‍ക്കാര്‍ ജിയോഗ്രാഫിക്കല്‍ ഇന്റിക്കേഷന്‍ ആക്ട് 1999 എന്ന നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം ഒരു പ്രദേശ നാമത്തോടുകൂടി ഉല്പാദിപ്പിക്കപ്പെടുന്ന മികച്ച ഗുണനിലവാരമുള്ള ഉല്പന്നങ്ങളെ മറ്റുള്ളവര്‍ തട്ടിപ്പിലൂടെ വില്‍ക്കുന്നത് തടയാന്‍ കഴിയുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ടി. ദിനേശന് (ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍), ലതാ നായര്‍ (പട്ടികജാതി വികസനവകുപ്പ് ജില്ലാ ഓഫീസര്‍), എ. അബ്ദുര്‍ റഹ്മാന് (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), മാധവ ഹേരള (കാസര്‍കോട് നെയ്ത്ത് സഹകരണ സംഘം അധ്യക്ഷന്‍), പി.ബി. ബഷീര്‍ (പട്ടികജാതി ജില്ലാ അസിസ്റ്റന്റ ്ഓഫീസര്‍), എന്‍. അശോക് (ജില്ലാ വ്യവസായ കേന്ദ്രം സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍), കെ. ലോകനാഥ് (കാസര്‍കോട് നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി), പി. ശ്യാമള, കെ. കൃഷ്ണന്, ബി. കേശവ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Development project, Kerala, Press meet, Job, Inauguration, Minister, A.P.Anilkumar, P.Karunakaran-MP, N.A.Nellikunnu, MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752