മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കാസര്‍കോട് പോലീസ് നടപടി കര്‍ശനമാക്കി; 199 പേര്‍ക്കെതിരെ കൂടി കേസ്
Jul 13, 2020, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 13.07.2020) മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കാസര്‍കോട് പോലീസ് നടപടി കര്‍ശനമാക്കി. 199 പേര്‍ക്കെതിരെ കൂടി ജൂലൈ 12ന് കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12401 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച 33 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് (1), കുമ്പള (3), ആദുര്‍ (1), മേല്‍പ്പറമ്പ (2),അമ്പലത്തറ (1), ഹോസ്ദുര്‍ഗ് (1), നീലേശ്വരം (2), ചന്തേര (2), വെള്ളരിക്കുണ്ട് (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3998 ആയി. വിവിധ സ്റ്റേഷനുകളിലായി 3070 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1266 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: kasaragod, news, Kerala, Mask, Fine, Vehicles, custody, Kasargod police crack down for do not wearing mask ; Case against 199 more