city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് സംബന്ധിച്ച് കാസർകോട് സ്വദേശിനി തയ്യാറാക്കിയ പ്രബന്ധം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുന്നു

മുളിയാർ: (www.kasargodvartha.com 24.12.2021) കോവിഡ് 19 നെ കുറിച്ചും, പൂർവ വൈറസിനെ മുൻനിർത്തിയും, കോവിഡ് 19 ൻ്റെ വിവിധ വകഭേദങ്ങൾ സംബന്ധമായും വിദഗ്ധ പഠനത്തിലൂടെ തയ്യാറാക്കിയ കാസർകോട് സ്വദേശിനിയുടെ പ്രബന്ധം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുന്നു. പൈക്ക ചാത്തപ്പാടിയിലെ നിഹാല നസീഫ സി എചാണ് പ്രബന്ധം രചിച്ചിരിക്കുന്നത്.

   
കോവിഡ് സംബന്ധിച്ച് കാസർകോട് സ്വദേശിനി തയ്യാറാക്കിയ പ്രബന്ധം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുന്നു



രക്ത ഗ്രൂപുകളുടെ വ്യത്യസ്തതക്ക് അനുസരിച്ച് ആളുകളിൽ ഉണ്ടാക്കുന്ന ശാരീരിക പ്രതിബന്ധങ്ങളും, രണ്ടാമത് വരാനുള്ള സാധ്യതയും ഫലപ്രദമാകുന്ന പ്രതിരോധ വാക്സിനും, ചികിത്സ മരുന്ന് സംബന്ധിച്ചും പഠന റിപോർടിൽ പ്രതിപാദിക്കുന്നു.

അമേരിക, യു എ ഇ, സ്വിറ്റ്സർലൻഡ്, കാനഡ, സ്കോട്ലൻറ് ഉൾപെടെ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രബന്ധ അവതരണത്തിന് നിഹാലക്ക് ക്ഷണം ലഭിച്ച് കൊണ്ടിരിക്കുകയാണ്. തൃശൂർ വിമല കോളജിൽ അവസാന വർഷ വിദ്യാർഥിനിയായിരിക്കുമ്പോൾ നടത്തിയ പഠനത്തിന് അധ്യാപകരായ ഡോ. ഷീബ, ഡിപാർട്മെന്റ് മേധാവി ഡോ. ഹണി സെബാസ്റ്റ്യൻ എന്നിവരായിരുന്നു മാർഗ ദർശകർ. ഡയബറ്റിക് സംബന്ധമായും പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്.

നിലവിൽ മൈസുറു ജെ എസ് എസ് മെഡികൽ കോളജി ലെ ഒന്നാം വർഷ എം എസ് സി മെഡികൽ ഫിസിയോളജി വിദ്യാർഥിനിയാണ്. കാറഡുക്ക ഗവ. വൊകേഷനൽ ഹയർ സെകഡറി സ്കൂൾ റിട. അധ്യാപകൻ സി എച് അബ്ദുല്ല കുഞ്ഞി - ഉദുമ പടിഞ്ഞാറിലെ ടി എ സൈഫുന്നീസ ദമ്പതികളുടെ മകളാണ്. എൻജിനീയറിങ് വിദ്യാർഥി മുഹമ്മദ് നശീത് സഹോദരനാണ്.


Keywords:  Kasaragod, Kerala, News, Muliyar, COVID-19, Kasargod native's paper about COVID, internationally acclaimed.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia