ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു
Feb 16, 2018, 16:10 IST
ലക്കിടി (വയനാട്): (www.kasargodvartha.com 16.02.2018) ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ് വാന്‍ (21) ആണ് മരിച്ചത്. വയനാട് ലക്കിടിയിലാണ് അപകടം നടന്നത്. വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്‌സ് കോളജിലെ വിദ്യര്‍ത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീന്‍ (21)ന് ഗുരുതരമായി പരിക്കേറ്റു.
അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. സഫ് വാനും നൂറുദ്ദീനും ജുമാ നമസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും സഫ്‌വാന്‍ മരിച്ചിരുന്നു. സഹോദരങ്ങള്‍: ഫഹീം, സഫൂറ, ഫൈസാന്‍.
Keywords: Kerala, kasaragod, news, Death, Youth, Accident, Bike, Lorry, Kasargod native dies in accident at Wayanad, Student.
< !- START disable copy paste -->