city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Endosulfan | എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹം ഒക്ടോബര്‍ 5 ന്; കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ ഉള്‍പെടുത്തണമെന്ന് ആവശ്യം

കാസര്‍കോട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുത്തിയവരെ കാരണമില്ലാതെ ഒഴിവാക്കിയതിനെതിരെ ഒക്ടോബര്‍ അഞ്ചിന് സത്യാഗ്രഹ സമരം നടത്തുന്നു. പട്ടികയില്‍പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ

1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ചിന് രാവിലെ 9മണിമുതല്‍ വൈകിട്ട് 5മണിവരെ കലക്ടറേറ്റിന് മുമ്പിലാണ് സത്യാഗ്രഹം നടത്തുക.

പ്രമുഖ എഴുത്തുകാരനും കവിയുമായ കല്പറ്റ നാരായണന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളെ കൂടാതെ വിവിധ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

2017 ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ അഞ്ച് സ്ഥലങ്ങളിലായി നടന്ന പ്രത്യേക മെഡികല്‍ കാംപില്‍ നിന്നും 1905 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പട്ടികയില്‍ ഉള്‍പെടുത്തിയെങ്കിലും യാതൊരു കാരണവുമില്ലതെ പിന്നീടത് 287 ആയി ചുരുക്കി.

അമ്മമാര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 76 പേരെ കൂടി ഉള്‍പെടുത്തി. 2019 ജനുവരി 30 ന് സെക്രടറിയേറ്റിന് മുന്നില്‍ നടന്ന അമ്മമാരുടെ പട്ടിണി സമരത്തെ തുടര്‍ന്ന് 18 വയസിന് താഴെയുള്ള 511 കുട്ടികളെ കൂടി പട്ടികയില്‍ ഉള്‍പെടുത്തി.

എന്നാല്‍ ബാക്കി വന്ന 1031 പേര്‍ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയടക്കം ബന്ധപ്പെട്ടവര്‍ക്കെല്ലാം നിവേദനങ്ങളും പരാതിയും നല്‍കിയെങ്കിലും അനുകൂലമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അമ്മമാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന ദുരിതബാധിതര്‍ നടത്തുന്ന പോരാട്ടങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്ന് അമ്മമാര്‍ അഭ്യര്‍ഥിച്ചു.

Endosulfan | എന്‍ഡോസള്‍ഫാന്‍: സത്യാഗ്രഹം ഒക്ടോബര്‍ 5 ന്; കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ ഉള്‍പെടുത്തണമെന്ന് ആവശ്യം




Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasargod News, Endosulfan, Victims, Strike, October 5, Kalpatta Narayanan, Collectorate, Kasargod: Endosulfan victims strike on October 5.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia