കാസർകോട്ട് കസ്റ്റംസ് പിടികൂടിയത് 4 കിലോ സ്വർണം; സ്വർണം ഒളിപ്പിച്ചത് കാറിൻ്റെ രഹസ്യ അറയിൽ; 2 പേർ അറസ്റ്റിൽ
Jan 21, 2021, 17:01 IST
കാസർകോട്: (www.kasargodvartha.com 21.01.2021) കാസർകോട്ട് കസ്റ്റംസ് പിടികൂടിയത് നാലു കിലോ സ്വർണം. കാറിൻ്റെ രഹസ്യ അറയിൽ സ്വർണം ഒളിപ്പിച്ചത്. സ്വർണം കടത്തിയ സംഭവത്തിൽ കർണാടക ബൽഗാം സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്.
ബൽഗാം സകലേഷ്പുരം സ്വദേശികളായ ജ്യോതി റാം (23), തുഷാർ (27) എന്നിവരെയാണ് സ്വർണവുമായി പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പള്ളിക്കര ടോൾ ബൂതിനടുത്ത് വെച്ചാണ് കാർ തടഞ്ഞ് യുവാക്കളെ പിടികൂടിയത്.
കേരളത്തിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച സ്വർണം കർണാടകത്തിലേക്ക് കടത്തുകയായിരുന്നു.
മാരുതി ക്രറ്റ കാറിൻ്റെ പിൻസീറ്റിനടിയിലെ രഹസ്യ അറയിൽ നിന്നാണ് നാലു കിലോ സ്വർണം കണ്ടെടുത്തത്. 2020 ഫെബ്രുവരിയിൽ കാസർകോട് കസ്റ്റംസ് 6.20 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടിയിരുന്നു.ഇതിന് ശേഷം നടന്ന മറ്റൊരു വൻ സ്വർണ്ണ വേട്ടയാണ് വ്യാഴാഴ്ച ഉച്ചയോടെ നടന്നത്.
Keywords: Kerala, News, Kasaragod, Gold, Arrest, Top-Headlines, Police, Case, Car, Kasargod Customs seized 4 kg of gold; Gold hidden in car's secret compartment; 2 arrested.