city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അത്യാധുനിക സംവിധാനങ്ങളോട് കൂടി സഹകരണ മേഖലയിൽ ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രം കാസർകോട്ട് വരുന്നു; 22 ന് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും

കാസർകോട്‌: (www.kasargodvartha.com 17.02.2021) അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രം ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ 22ന്‌ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്‌ അഗ്രികൾചർ മാർകറ്റിങ്‌ പ്രൊസസിങ് കോ-ഓപറേറ്റീവ്‌ സൊസൈറ്റി (കാംപ്‌കോസ്‌) യുടെ കീഴിലുള്ളതാണ് കേരള ഫുഡ്‌സ് എന്ന ഈ സ്ഥാപനം.

വിവാഹം പോലുള്ള ചെറുതും വലുതുമായ ചടങ്ങുകൾക്കും, ഹോടെലുകൾ, റെസ്‌റ്റോറന്റുകൾ, കാന്റീനുകൾ എന്നിവക്കും‌ ആവശ്യമായ ഭക്ഷണ സാധനങ്ങൾ ആവശ്യമനുസരിച്ചു കേരള ഫുഡ്‌സ്‌ എത്തിച്ചു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ളതാണ് അടുക്കള. വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമടക്കം ഒരുക്കിയിട്ടുണ്ട്. സ്റ്റീൻ ഉപോയോഗിച്ചാണ് പാചകം ചെയ്യുക. ഫ്‌ളവർ, ഓയിൽ മിലുകളും അനുബന്ധമായി പ്രവർത്തിക്കും. ഇഡലി, ചപ്പാത്തി, പൊറോട്ട എന്നിവയും ആട്ട, പുട്ടുപൊടി തുടങ്ങിയവയും മസാലകളും കേരള ഫുഡ്‌സ്‌ ബ്രാൻഡിൽ ഉടൻ തന്നെ വിപണിയിലെത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങളോട് കൂടി സഹകരണ മേഖലയിൽ ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രം കാസർകോട്ട് വരുന്നു; 22 ന് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും

കാറ്ററിങ് യൂണിറ്റ് കെ കുഞ്ഞിരാമൻ എംഎൽഎയും, മിൽ കലക്ടർ ഡോ. ഡി സജിത്‌ ബാബുവും, ചപ്പാത്തി നിർമാണ യൂണിറ്റ്‌ മുൻ എംപി പി കരുണാകരനും, ഉൽപന്നങ്ങളുടെ ആദ്യ വിൽപന ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബിയും ഉദ്‌ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എം വി ബാലകൃഷ്‌ണൻ ലോഗോ പ്രകാശനം നിർവഹിക്കും.

വാർത്താസമ്മേളനത്തിൽ കാംപ്‌കോസ് പ്രസിഡന്റ്‌ അഡ്വ. സി എച്‌ കുഞ്ഞമ്പു, വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ് പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, Food, Press meet, District Collector, Minister, MLA, MP, Kasargod comes with state-of-the-art food processing and distribution center in the co-operative sector.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia